×

വിരണ്ടോടിയ പോത്തിടിച്ച്‌​ ബൈക്ക്​ മറിഞ്ഞ്​ യുവഡോക്ടര്‍ മരിച്ചു

കോഴിക്കോട്: പന്തീരാങ്കാവ് ബെപാസിലുണ്ടായ റോഡപകടത്തില്‍ യുവ ഡോക്​ടര്‍ മരിച്ചു. കോഴിക്കോട് ബീച്ച്‌ ഹോസ്പിറ്റലിലെ ഹൗസ്സര്‍ജന്‍ ഹര്‍ഷാദ് അഹമ്മദ് (24) ആണ് മരിച്ചത്. മലപ്പുറം വെള്ളൂര്‍ മുഹമ്മദ് മാടമ്ബിയുടെ മകനാണ്.

പന്തീരാങ്കാവ് ചമ്ബയില്‍ പെട്രോള്‍ പമ്ബിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്.- ദേശീയ പാതയിലൂടെ നടത്തിച്ച്‌ കൊണ്ടു പോകുകയായിരുന്ന പോത്ത്​ കുതറി ഓടി ഹര്‍ഷാദ് അഹമ്മദ് സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചു. ബൈക്കില്‍ നിന്നും റോഡില്‍ തെറിച്ച്‌ വീണ ഡോക്ടറുടെ ദേഹത്തു കൂടെ എതിരെ വന്ന ഇന്നോവ കാര്‍ കയറിയിറങ്ങുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top