×

യൂദാസുമാരാണ് ആലഞ്ചേരി പിതാവിനെതിരായി ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നത്: മെല്‍വില്‍ മാത്യു പന്തക്കല്‍

കൊച്ചി: ഭൂമി കുംഭകോണ വിവാദത്തില്‍ അങ്കമാലി വിശ്വാസികളും വൈദികര്‍ രണ്ടുതട്ടില്‍. കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ പിന്തുണച്ചും എതിര്‍ത്തും വൈദികര്‍ രംഗത്ത് വന്നു. ജോര്‍ജ്ജ് ആലഞ്ചേരിയെ കുടുക്കിയതാണെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. എളിമയുടെ അടയാളമായി അറിയപ്പെടുന്ന മാര്‍ ആലഞ്ചേരി കോടികളുടെ കുംഭകോണത്തില്‍ ആരോണപണ വിധേയനായത് വന്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ചില അല്‍മായ സംഘടനാ പ്രമുഖര്‍ പ്രതികരിച്ചു.

വര്‍ഷങ്ങളോളം നിരവധി രൂപതകളുടെ ചുമതല വഹിച്ചിട്ടുള്ള ആലഞ്ചേരിക്കെതിരെ പൊട്ടിപുറപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നില്‍ സഭയിലെ തന്നെ ഉന്നതരാണെന്നാണ് ഇന്ത്യന്‍ കാത്തലിക്ക് ഫോറം പ്രസിണ്ടന്റ് അഡ്വ മെല്‍വില്‍ മാത്യു പന്തക്കല്‍ പറഞ്ഞു. കര്‍ദ്ദിനാള്‍ ഇക്കാര്യങ്ങള്‍ മറ്റുള്ളവരെയാണ് ഏല്‍പ്പിക്കാറെന്നും ഇദ്ദേഹം പറയുന്നു.

സഭയേയും സഭാ പിതാവിനെയും ഒറ്റുകൊടുക്കുന്ന യൂദാസുമാരാണ് ആലഞ്ചേരി പിതാവിനെതിരായി പുതിയ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത്. 2016 ല്‍ നടന്ന ഭൂമി കച്ചവടത്തില്‍ ഇപ്പോള്‍ കര്‍ദ്ദിനാളിനാണ് മുഖ്യപങ്കെന്ന മാധ്യമ വാര്‍ത്തകള്‍ സംശയാസ്പദമാണ്. എറണാകുളം, അങ്കമാലി രൂപതകളിലെ ചില വൈദീകരാണ് കുപ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നത് ഖേദകരമാണെന്നും അഡ്വ മെല്‍വില്‍ പറഞ്ഞു.

കര്‍ദ്ദിനാള്‍ കൂടെയുള്ളവരെ വിശ്വാസത്തോടെ ഏല്‍പ്പിച്ച കാര്യങ്ങളിലാണ് ക്രമക്കേട് നടന്നതെന്ന് ഇപ്പോള്‍ സംശയിക്കുന്നത്. കര്‍ദ്ദിനാളിനെ സഹായിക്കാന്‍ സഹായ മെത്രാന്‍മാരും കമ്മിറ്റി അംഗങ്ങളായ വൈദീകരുമുണ്ട്. അവരാണ് കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കേണ്ടത്. അവര്‍ പറയുന്ന കാര്യങ്ങള്‍ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കുകയാണ് ആലഞ്ചേരി പിതാവ് ചെയ്തത്. എന്നാല്‍ ഇതിനു പിന്നില്‍ വന്‍ ചതി നടന്നതായും മെല്‍വില്‍ ആരോപിച്ചു.

പൂര്‍ണ്ണമായ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരും മുമ്ബ് ആലഞ്ചേരി പിതാവിനെ മാധ്യമ വിചാരണ ചെയ്യുന്നത് നീതികേടാണ്. അറിയാതെ സ്വന്തം മക്കളെ വിശ്വാസമര്‍പ്പിച്ച്‌ ചെയ്ത കാര്യങ്ങള്‍ക്കാണ് അദ്ദേഹം ഇപ്പേള്‍ ആരോപണ വിധേയനായിരിക്കുന്നത്. സഭാമക്കളെ ഭിന്നിപ്പിക്കാനും അവഹേളിക്കാനും നടക്കുന്ന നീക്കങ്ങളെ ഒരു വിശ്വാസിയും അംഗീകരിക്കില്ല. ആലഞ്ചേരി പിതാവിനൊപ്പം ലോകം മുഴുവനുമുള്ള സഭാവിശ്വാസികള്‍ അണിനിരക്കുമെന്നും അഡ്വ മെല്‍വില്‍ മാത്യു ചൂണ്ടികാട്ടി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top