×

മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ യുവാവ്‌ പൊലീസിനെ വട്ടം കറക്കിയത്‌ ഇങ്ങനെ…

മൂന്നാര്‍: സര്‍ക്കാര്‍ വാഹനത്തില്‍ എത്തി യുവാവ് പോലീസിനെ വട്ടം കറക്കിയത് മണിക്കൂറുകളോളം. മൂന്നാര്‍ കൊരടിക്കാട് ബോട്ടാനിക്കല്‍ ഗാര്‍ഡനിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തിയ യുവാവ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചത്.

Image result for munnar botanical garden

Representational Image

രാവിലെ സര്‍ക്കാര്‍ വാഹനത്തിലെത്തിയ യുവാവ് ഗാര്‍ഡനിലേക്ക് സൗജന്യ പ്രവേശനം ആവശ്യപ്പെട്ടു. സന്ദര്‍ശനം കഴിഞ്ഞയുടന്‍ പാര്‍ക്ക് നടത്തണമെങ്കില്‍ അമ്ബതിനായിരം രൂപയും ആവശ്യപ്പെട്ടതോടെ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയംതോന്നിയ പാര്‍ക്ക് ഉടമകള്‍ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവ് വാഴത്തോപ്പ് സ്വദേശിയാണെന്നും മാനസിക രോഗിയാണെന്നും കണ്ടെത്തുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച യുവാവിനെ മുന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ച്‌ പരിശോധന നടത്തിയ ശേഷം എറണാകുളത്തേക്ക് കൊണ്ടുപോയി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top