×

മറുനാട്ടിലെ ഐ.എ.എസ്സുകാര്‍ പൊട്ടന്മാര്‍ – എം.എം.മണി

ഉപ്പുതറ: രാജമാണിക്യം അടക്കമുള്ള മറുനാട്ടിലെ ഐ.എ എസ്സുകാര്‍ ശുദ്ധ പൊട്ടന്‍മാരാണെന്ന് വൈദ്യുതി മന്ത്രി എം.എം .മണി. സി.പി.എം .ഏലപ്പാറ ഏരിയ സമ്മേളനത്തോടനുബസിച്ചു നടത്തിയ പൊതുസമ്മേളനം വാഗമണ്ണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

ആകാശത്തുകൂടി പറന്നു നടന്നാണ് നിവേദിത പി.ഹരന്‍ റിപ്പോര്‍ട്ടു തയാറാക്കിയത് .രാജമാണിക്യം റിപ്പോര്‍ട്ട് മറ്റൊരു പതിപ്പാണ്. കേരളത്തേക്കുറിച്ചു മനസ്സിലാക്കാതെയാണ് ഇവരെല്ലാം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്.ഇതിന്റെ പരിണിത ഫലമാണ് കര്‍ഷകര്‍ അനുഭവിക്കുന്നത്. ഹിന്ദുത്വ അജണ്ടയെ എതിര്‍ക്കുന്നത് സി.പി.എം. മാത്രമാണ്. സി.പി.എമ്മിനെ മാത്രമാണ് ബി.ജെ.പി. ആക്രമിക്കുന്നതും. തല്ലുകൊണ്ടു മടുക്കുമ്ബോള്‍ തിരിച്ചു തല്ലിയാല്‍ ഇടതുപക്ഷത്ത് നില്‍ക്കുന്നവരും കൂടെ നിന്നു കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു .എം.ജെ. വാവച്ചന്‍ അദ്ധ്യക്ഷനായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top