×

ബൗള്‍ ചെയ്യാന്‍ റണ്ണപ്പ് എടുക്കുന്നതിനിടെ മലയാളി താരം കുഴഞ്ഞു വീണു മരിച്ചു

ക്രിക്കറ്റ് മൈതാനത്തു നിന്നും വീണ്ടുമൊരു ദുരന്ത വാര്‍ത്ത. കാസര്‍ഗോഡ് ആഭ്യന്തര ലീഗ് മത്സരത്തിനിടെ മലയാളി താരം കുഴഞ്ഞു വീണു മരിച്ചു. ബൗള്‍ ചെയ്യാന്‍ റണ്ണപ്പ് എടുക്കുന്നതിനിടെ താരം പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം എന്നാണ് സൂചന.

ന്യൂസ് 9 എന്ന വാര്‍ത്ത ചാനലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിന്റെ ഒരു വീഡിയോയും ചാനല്‍ തങ്ങളുടെ ഫേസ്ബുക് പേജ് വഴി പുറത്തുവിട്ടിട്ടുണ്ട്. 20വയസുകാരനായ പത്മനാഭ് ആണ് ക്രിക്കറ്റ് മൈതാനത്ത് ദാരുണാന്ത്യത്തിന് കീഴ്‌പെടേണ്ടിവന്നത് എന്നാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബൗള്‍ ചെയ്യാന്‍ റണ്ണപ്പെടുത്ത പത്മനാഭ് കുഴഞ്ഞു വീഴുന്നത് വീഡിയോകളില്‍ വ്യക്തമാണ്. അടുത്തുള്ള അമ്പയര്‍ ഉടനെ ഓടിയെത്തി താരത്തെ പരിശോധിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്താണ് സംഭവിച്ചത് എന്ന് പോലും മനസിലാകാതെ കൂടെയുള്ള താരങ്ങള്‍ പകച്ചു നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്ന വീഡിയോകളില്‍ വ്യക്തമാണ്.

താരത്തെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top