×

മന്ത്രിമാരുടെ ഫെയ്സ്ബുക്ക് പേജിന് ലൈക്കില്ല; ലൈക്ക് വര്‍ധിപ്പിക്കാന്‍ പിആര്‍ഒ മാരെ നിയമിക്കും

പ്രത്യേക നവമാധ്യമ സെല്‍ രൂപികരിക്കുമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ച് പ്രത്യേക യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച നിര്‍ദേശം ഉണ്ടായത്. മന്ത്രിമാരുടെ ഫേസ്ബുക്ക് പേജിന് ലൈക്ക് കൂട്ടുന്നതിനുള്ള നടപടി മുഖ്യമന്ത്രിയുടെ ഓഫീസായിരിക്കും ഇക്കാര്യങ്ങള്‍ ഏകീകരിപ്പിക്കുക.

ദൃശ്യ-പത്ര മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ ജനകീയ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും അവഗണിക്കുന്നത് തടയാനാണ് പ്രത്യേക നീക്കം. മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും പേജുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി മന്ത്രിമാരുടെ പേജുകള്‍ക്ക് റീച്ച് വളരെ പിന്നിലാണ്. 6.17 ലൈക്കുമായി ധനമന്ത്രി തോമസ് ഐസക്കാണ് ഫേസ്ബുക്ക് ലൈക്കുകളില്‍ ഒന്നാമന്‍. തെട്ടുപിന്നിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പേജിന് 5.97 ലക്ഷം ലൈക്കുകളാണ് ഉള്ളത്.

ഡോ. കെ.ടി ജലീലിന് 1.65 ലക്ഷം ലൈക്കുകളാണ് ഉള്ളത്. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറിന് 1.11 ലക്ഷം ലൈക്കുകളും ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് 36850 ലൈക്കുമാണുള്ളത്. ലൈക്കുകളില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ഭഷ്യ സിവില്‍ സപ്ലൈയിസ് മന്ത്രി പി. തിലോത്തമനാണ്, 2393 ലൈക്കുകളാണ് മന്ത്രിക്ക് ആകെയുള്ളത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് 7210 ലൈക്കുകളാണ് ഉള്ളത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top