×

പൊലീസുകാര്‍ ജാഗ്രതൈ …എസ്.ഐക്കെതിരെ ജസ്റ്റിസ് ബി.കമാല്‍പാഷയുടെ ഉത്തരവ്.

കൊച്ചി: ഫേസ്ബുക്കിലും വാട്സ്‌ആപ്പിലും കയറി വിലസുന്ന പൊലീസുകാര്‍ ജാഗ്രതൈ. അറിയാതെ എങ്കിലും കയ്യബദ്ധം പറ്റിയാല്‍ പണി നിര്‍ത്തി വീട്ടിലിരിക്കേണ്ടി വരും. വാട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ, അയച്ച കേസില്‍ സബ്‌ഇന്‍സ്പെക്ടര്‍ക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

അരൂര്‍ പൊലീസ് സ്റ്റേഷന്‍ സബ്‌ഇന്‍സ്പെക്ടര്‍ ആയിരുന്ന പ്രതാപചന്ദ്രനെതിരെ കേസെടുക്കാനാണ് ജസ്റ്റിസ് ബി.കമാല്‍പാഷയുടെ ഉത്തരവ്. വോയ്സ് ഓഫ് ഏഴുപുന്ന എന്ന വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചെന്ന് പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

സത്രീകളടക്കമുള്ള ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ച എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ഏഴുപുന്ന സ്വദേശി വര്‍ഗ്ഗീസ് ജോസഫാണ് കോടതിയെ സമീപിച്ചത്. തന്റെ പരാതിയില്‍ റേഞ്ച് ഐ.ജിയുടെ നിര്‍ദ്ദേശ പ്രകാരം ആലപ്പുഴ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്പി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

എന്നാല്‍ പരാതി അന്വേഷിച്ച്‌ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ എസ്പി എസ്.എൈക്കെതിരെ വകുപ്പുതല അച്ചടക്കനടപടികള്‍ക്കും ക്രിമിനല്‍ നടപടികള്‍ക്കും ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും വകുപ്പുതല അച്ചടക്ക നടപടിയുമായി എസ്.ഐ സഹകരിക്കുന്നില്ലെന്നും പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് എസ്.ഐക്കെതിരെ കേസെടുക്കാനും ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും കോടതി ഉത്തരവിട്ടത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top