×

കടല്‍ ഉള്‍വലിഞ്ഞു; തീരത്ത് മല്‍സ്യം പെറുക്കാന്‍ ആള്‍കൂട്ടം

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടല്‍ ഉള്‍വലിഞ്ഞ സ്ഥലങ്ങളില്‍ വന്‍ മല്‍സ്യകൊഴുത്ത്. തീരക്കടലില്‍ കാണുന്ന ഏട്ട, മാന്തള്‍ മറ്റ് ചെറുമീനുകള്‍ എന്നിവയാണ് ധാരാളമായി തീരത്ത് എത്തിയത്. കാപ്പാട് പോലുള്ള പ്രദേശങ്ങളില്‍ നിരവധിപേര്‍ മീന്‍ പെറുക്കിയെടുക്കാന്‍ എത്തിയിരുന്നു. താനൂര്‍, പരപ്പനങ്ങാടി മേഖലകളിലും കടല്‍ ഉള്‍വലിഞ്ഞ സ്ഥിതിയാണുള്ളത്.

എന്നാല്‍ ഏറെ അപകടകരമായ അവസ്ഥയാണ് തീരദേശത്ത് നിലവിലുള്ളത്. കടല്‍ ഉള്‍വലിഞ്ഞതിനാല്‍ ഏത് സമയത്തും ഭീമന്‍ തിരകളോടെ കടല്‍ കര കൈയടക്കാം. കാപ്പാട് അപകടകരമായ സാഹചര്യത്തില്‍ മീന്‍ പെറുക്കിയെടുക്കാന്‍ ആളുകള്‍ മത്സരിച്ചതോടെ കൊയിലാണ്ടി സി.ഐ.കെ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തില്‍ പൊലീസ് ഇത് വിലക്കി.

അതേസമയം ജാഗ്രതാ നിര്‍ദേശമുള്ളതിനാല്‍ ചെറുവഞ്ചികളുപയോഗിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഇന്ന് കടലില്‍ പോയില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top