×

സഭയെ പ്രീണിപ്പിക്കാന്‍ അല്‍ഫോന്‍സിനെ മന്ത്രിയാക്കി; എന്നിട്ടും ആഞ്ഞടിച്ച്‌ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ

തിരുവനന്തപുരം: മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുകയാണെന്ന് കത്തോലിക്ക സഭ. ക്രൈസ്തവ സമൂഹത്തിന് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുന്നുവെന്നും സിബിസിഐ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ.

മതത്തിന്റെ പേരിലുള്ള വിഭാഗീയതയില്‍ രാജ്യം വീണ്ടും വിഭജിക്കപ്പെടുകയാണ്. ക്രൈസ്തവ പുരോഹിതരും സത്നയിലെ സെമിനാരികളും ആക്രമിക്കപ്പെടുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരാകട്ടെ കുറ്റവാളികളെ കണ്ടെത്തുന്നതിനു പകരം പുരോഹിതര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും പാവങ്ങളും നിഷ്കളങ്കരുമായി വിശ്വാസികളെ അറസ്റ്റു ചെയ്യുകയുമാണ്. ഈ സര്‍ക്കാരില്‍ സമൂഹത്തിന്റെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതില്‍ ഒന്നും ചെയ്യുന്നില്ല. ഈ സര്‍ക്കാരില്‍ സഭാ സമൂഹത്തിന് വിശ്വാസം നഷ്ടപ്പെടുന്നുവെന്നും ക്ലിമീസ് ബാവ പറഞ്ഞു.

ഒരു വലിയ രാജ്യത്ത് ഇത്തരം ചില സംഭവങ്ങള്‍ നടക്കുമെന്നത് താന്‍ അംഗീകരിക്കുന്നു. എന്നാല്‍ എങ്ങനെയാണ് സര്‍ക്കാരിന്റെ നിലപാടിനേയും ദൃഢതയേയും നാം വിലയിരുത്തുന്നത്. ഉചിതമായ നടപടികളും നിയമപരമായ സംരക്ഷണവും ലഭിക്കുമ്ബോഴാണത്- ക്ലിമീസ് ബാവ പറയുന്നു.

മതപരമായ വിഷയത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുന്നു എന്നത് ജനാധിപത്യ രാജ്യത്തിന് ഒരിക്കലും നല്ലതല്ല. മതേതര ചട്ടക്കൂടില്‍ എന്റെ രാജ്യം ഒന്നിക്കണമെന്നാണ് തന്റെ നിലപാട്. എന്നാല്‍, മതപരയ വിഷയങ്ങളുടെ പേരില്‍ ഇന്ന് രാജ്യം ധ്രൂവീകരിക്കപ്പെടുകയാണ്. ഇതിനെതിരെ പോരാടണം. കര്‍ദ്ദിനാള്‍ പറയുന്നു.

ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ സത്നയില്‍ കഴിഞ്ഞ ആഴ്ചയാണ് 30 ഓളം വരുന്ന വൈദികരേയും സെമിനാരി വിദ്യാര്‍ത്ഥികളെയും ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ക്രിസ്തുമസ് കരോള്‍ നടത്തിയതിന്റെ പേരില്‍ തടഞ്ഞുവെച്ച്‌ മര്‍ദ്ദിച്ചത്. കരോള്‍ പരിപാടി മതപരിവര്‍ത്തനമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വൈദികരെയും വിദ്യാര്‍ത്ഥികളെും പോലീസ് കസ്റ്റഡിയില്‍ എടുത്തു. സ്റ്റേഷനില്‍ ഇവരെ സന്ദര്‍ശിക്കാനെത്തിയ വൈദികരുടെ കാര്‍ കത്തിക്കുകയും ചെയ്തിരുന്നു. മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം ഒരു വൈദികനെ പോലീസ് അറസ്റ്റും ചെയ്തു.

സംഭവത്തില്‍ സഭയുടെ ആശങ്ക കേന്ദ്രസര്‍ക്കാരിനെ അറിയിക്കാന്‍ ക്ലിമ്മീസിന്റെ നേതൃത്വത്തിലുള്ള സിബിസിഐ പ്രതിനിധി സംഘം ബുധനാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ സന്ദര്‍ശിച്ചിരുന്നു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും രാജ്യസഭാ വൈസ് ചെയര്‍മാന്‍ പി.ജെ കുര്യനും സന്ദര്‍ശനത്തില്‍ പങ്കെടുത്തിരുന്നു.

രാജ്നാഥ് സിംഗിന്റെ പക്കല്‍ നിന്നും അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്നും ഉടന്‍ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതായും ക്ലിമീസ് പറഞ്ഞു. നീതി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ക്ലിമീസ് വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top