×

മകന്‍ യുവതിയ്‌ക്കൊപ്പം ഒളിച്ചോടി; യുവാവിന്റെ അമ്മയെ കൂട്ട ബലത്സംഗം ചെയ്‌തു

മുസാഫറാബാദ്: മകന്‍ യുവതിയ്‌ക്കൊപ്പം ഒളിച്ചോടിയതിന് അമ്മയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗം ചെയ്തു. സംഭവം ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ നോജല്‍ ഗ്രാമത്തില്‍. വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. നവംബര്‍ 20നാണ് ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന, ഗാസിയാബാദില്‍ പഠിച്ചിരുന്ന, ഇരുപത്തിനാലുകാരിയും ഇരുപത്തിയാറുകാരനുമായ യുവാവും ഒളിച്ചോടിയത്. ഒളിച്ചോടിയ വിവരം അറിഞ്ഞ യുവതിയുടെ ബന്ധുക്കള്‍ യുവാവിന്റെ മാതാപിതാക്കള്‍, സഹോദരന്‍, അളിയന്‍ എന്നിവരെ ഈ മാസം 19ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീടാണ് യുവാവിന്റെ അമ്മയെ പീഡിപ്പച്ചത്. കുടുംബത്തെ കാണാതായതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ വീട്ടില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാല്‍സംഗം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. യുവതിയുടെ പിതാവ്, സഹോദരങ്ങള്‍, സഹോദര പുത്രന്‍ എന്നിവരെയാണ് പ്രതികളാക്കിയിരിക്കുന്നത്. മുന്‍ ഗ്രാമപ്രധാന്‍ ആയിരുന്ന യുവതിയുടെ മറ്റൊരു സഹോദരനേയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top