×

പാക്കിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി മതപരിവര്‍ത്തനത്തിന് വിധേയമാക്കി.

കറാച്ചി: പാക്കിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കി.

പാക്കിസ്ഥാനിലെ താറിലെ ഒരു ഗ്രാമത്തില്‍ ആണ് സംഭവം.

ഇസ്ലാം മതത്തിലേയ്ക്ക് മാറ്റിയ പെണ്‍കുട്ടിയുടെ വിവാഹവും പിന്നീട് നടന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് ഇത് സംബന്ധിച്ച കാര്യം വെളിപ്പെടുത്തിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആയുധധാരികളായ മൂന്ന് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയത്. പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കുന്നതിനോ സഹായിക്കുന്നതിനോ വൈകിയെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ വിമര്‍ശിച്ചു.

അതേസമയം പരാതിയെ തുടര്‍ന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ പരാതിയില്‍ പറയുന്ന പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top