×

ഡി.ജി.പിയുടെ വാഹനത്തിലിടിച്ച ഓട്ടോ കണ്ടെത്താന്‍ പറ്റാത്തവര്‍ ക്രൈം നടത്തുന്ന മറ്റ് വാഹനങ്ങള്‍ എങ്ങനെ കണ്ടെത്തു

ആലപ്പുഴ: ജയില്‍ ഡി.ജി.പി ശ്രീലേഖക്ക് വാഹനാപകടത്തില്‍ പരുക്ക്.

തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ശ്രീലേഖ സഞ്ചരിച്ച വാഹനത്തില്‍ ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ശ്രീലേഖയുടെ വലത് കാലിനാണ് പരിക്കേറ്റത്.

തുടര്‍ന്ന് ശ്രീലേഖയെ മറ്റൊരു വാഹനത്തില്‍ എറണാകുളത്തേക്ക് പൊലീസ് അയച്ചു.

എന്നാല്‍ ഡി.ജി.പിയുടെ വാഹനത്തിലിടിച്ച ഗുഡ്സ് ഓട്ടോ ഇതുവരെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

നാഷണല്‍ ഹൈവേയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരുന്ന പൊലീസിന് വാഹനം ഇതുവരെ കണ്ടെത്താന്‍ പറ്റാത്തത് നാണക്കേടായി മാറിയിട്ടുണ്ട്.

ഡി.ജി.പിയുടെ വാഹനത്തിലിടിച്ച വാഹനം കണ്ടെത്താന്‍ പറ്റാത്തവര്‍ ക്രൈം നടത്തുന്ന മറ്റ് വാഹനങ്ങള്‍ എങ്ങനെ കണ്ടെത്തുമെന്ന ചോദ്യം പരിസരവാസികളില്‍ നിന്നും ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top