×

ഹലാല്‍ ഫായിദ ഒരു പരീക്ഷണമാണെ… ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നത് നന്നാവും- മുഖ്യമന്ത്രി

കണ്ണൂര്‍: സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ തുടങ്ങുന്ന പലിശരഹിത ബാങ്കിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്ഘാടനച്ചടങ്ങിലാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. ഹലാല്‍ ഫായിദ സഹകരണ സൊസൈറ്റി എന്ന പേരിലാണ് സിപിഐഎം പലിശരഹിത ബാങ്ക് തുടങ്ങുന്നത്.

ഹലാല്‍ ഫായിദ ഒരു പരീക്ഷണമാണെന്നാണ് പറയുന്നത്. ഇത് തുടങ്ങുമ്ബോള്‍ ബന്ധപ്പെട്ടവര്‍ അതിനുള്ള സാങ്കേതിക പരിശോധന കൂടി നടത്തിയിട്ടുണ്ടാകുമല്ലോ. അതിനാല്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി തുടങ്ങിയത്. ലക്ഷ്യങ്ങള്‍ നല്ലതാണ്. അതില്‍ ഒരു കരുതലെടുക്കുന്നത് പിന്നീടുള്ള പ്രയാസങ്ങളൊഴിവാക്കാന്‍ നല്ലതാകും. ഗൗരവമായ പരിശോധന ഇതില്‍ വേണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

‘ഉദ്ദേശ്യം നല്ലതും ജനങ്ങള്‍ക്കിഷ്ടപ്പെടുന്നതുമാണ്. പക്ഷേ, അത് നിയമപ്രകാരമാണോയെന്ന് പരിശോധിക്കുന്നത് നല്ലതാകും. ഇപ്പോഴത്തെ ഭരണസാഹചര്യം നോക്കി ഏതെങ്കിലും ഉദ്യോഗസ്ഥന്‍ അനുകൂല നടപടി സ്വീകരിച്ചെന്നിരിക്കും. എന്നാല്‍, മറ്റാരെങ്കിലുമോ മറ്റൊരുസാഹചര്യത്തിലോ ഇത് നിയമപ്രകാരമാണോയെന്ന് പരിശോധിച്ചാലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നത് നന്നാവും’ മുഖ്യമന്ത്രി പറഞ്ഞു.

‘വായ്പനല്‍കുന്നതും നിക്ഷേപം സ്വീകരിക്കുന്നതും ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. വ്യത്യസ്തമായ നിലപാട് സ്വീകരിക്കാന്‍ കഴിയില്ല. പലിശ ഈടാക്കിയാണ് ഇതൊക്കെ ചെയ്യുന്നത്. ഈടാക്കാത്ത നിലയുണ്ടായാല്‍ വകുപ്പുകളുടെ ഇടപെടലുണ്ടാകും. കാര്‍ഷിക വായ്പ പലിശരഹിതമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍ നബാര്‍ഡ് എതിര്‍ത്തിരുന്നു’ മുഖ്യമന്ത്രി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top