×

ഷ വോമി റെഡ്മി 5എ സ്മാര്‍ട്ഫോണ്‍ വാങ്ങുന്നവര്‍ക്ക് റിലയന്‍സ് ജിയോയുടെ പുതിയ 199 രൂപയുടെ ഓഫര്‍ പ്ലാന്‍

പരിധിയില്ലാത്ത വിളികളും ദിവസേന ഒരു ജിബി ഡാറ്റ പരിധിയില്ലാത്ത എസ്‌എംഎസ് എന്നിവ ലഭിക്കും. 28 ദിവസമാണ് ഓഫര്‍ വാലിഡിറ്റി.

ഇന്ന് ഉച്ചയ്ക്കാണ് റെഡ്മി 5എ സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. 2 ജിബി റാം ഉള്ള ഫോണിന് 5,999 രൂപയാണ് യഥാര്‍ത്ഥവില. എന്നാല്‍ തുടക്കത്തില്‍ 1,000 രൂപ വില കുറച്ച്‌ 4,999 രൂപയ്ക്കാണ് ഫോണ്‍ വില്‍പ്പനയ്ക്കെത്തിക്കുന്നത്. മൂന്ന് ജിബി റാമുള്ള പതിപ്പിന് 6,999 രൂപയാണ് വില.

അഞ്ച് ഇഞ്ചിന്റെ 720 പിക്സല്‍ എച്ച്‌ഡി ഡിസ്പ്ലേയാണ് റെഡ്മി 5എയ്ക്ക് ഉള്ളത്. ക്വാഡ് കോര്‍ സ്നാപ്ഡ്രാഗണ്‍ 425 പ്രൊസസറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

രണ്ട് ജിബി. മൂന്ന് ജിബി പതിപ്പുകളില്‍ പുറത്തിറങ്ങുന്ന ഫോണ്‍ 16 ജിബി 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റുകളുമുണ്ടാവും. മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യവുമുണ്ട്.

13 മെഗാപിക്സല്‍ റിയര്‍ ക്യാമറയും അഞ്ച് മെഗാപിക്സല്‍ സെല്‍ഫി ക്യാമറയുമാണ് ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് ന്യൂഗട്ട് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എഐയുഐ 9 ഓപറേറ്റിങ് സിസ്റ്റമാണ് ഫോണിനുണ്ടാവുക. 3000 mAh ബാറ്ററിയുള്ള ഫോണില്‍ എട്ട് ദിവസം വരെ ചാര്‍ജ് ലഭിക്കുമെന്ന് കമ്ബനി അവകാശപ്പെടുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top