×

ബാറ്ററി ചാർജ് ചെയ്യാൻ ഇനി വെറും 12 മിനുട്ട് ;പുത്തന്‍ സാങ്കേതികവിദ്യയുമായി സാംസങ്

ബാറ്ററി സാങ്കേതിക വിദ്യയില്‍ വിപ്ലവകരാമായ മാറ്റത്തിന് വഴിയൊരുക്കുന്ന പുത്തന്‍ സാങ്കേതിക വിദ്യ സാംസങ്ങിലെ ഗവേഷകര്‍ വികസിപ്പിച്ചു. ബാറ്ററികളുടെ വൈദ്യുത വാഹക ശേഷിയില്‍ 45 ശതമാനം വര്‍ധനവുണ്ടാക്കാന്‍ കഴിയുന്ന ‘ഗ്രാഫേയ്ന്‍ ബാള്‍’ എന്ന സാങ്കേതിക വിദ്യയാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്.

മൊബൈല്‍ ഫോണുകളിലും വൈദ്യുതോര്‍ജത്തില്‍ ഓടുന്ന വാഹനങ്ങളിലും ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ സാങ്കേതികവിദ്യ. വരും തലമുറ റീച്ചാര്‍ജബിള്‍ ബാറ്ററി വിപണിയിലെ മുഖ്യ സാന്നിധ്യമാവുമെന്ന് സാംസങ് വാര്‍ത്താകുറിപ്പില്‍ പറയുന്നു.

കാര്‍ബണിന്റെ ഒരു വകഭേദമായ ഗ്രാഫെയ്ന്‍ ഉപയോഗിച്ചാണ് പുതിയ ബാറ്ററിസാങ്കേതിക വിദ്യ ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്. സാംസങ് എസ്ഡിഐയും സിയോള്‍ നാഷണല്‍ യൂണിവേഴ്സിറ്റീസ് സ്കൂള്‍ ഓഫ് കെമിക്കല്‍ ആന്റ് ബയോളജിക്കല്‍ എഞ്ചിനീയറിങുമായി സഹകരിച്ച്‌ സാംസങ് അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജിയില്‍ (എസ്.എ.ഐ.ടി) നിന്നുള്ള ഗവേഷകരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

സ്മാര്‍ട്ഫോണുകള്‍, വൈദ്യുത വാഹനങ്ങള്‍ എന്നിവയുടെ നിര്‍മാണരംഗത്ത് വിപ്ലവകരമായൊരു ചുവടുവെപ്പായി വിലയിരുത്താവുന്ന ഈ ബാറ്ററി ബാറ്ററി മുഴുവനായും ചാര്‍ജ് ചെയ്യാന്‍ 12 മിനിറ്റ് മാത്രം മതി.

ബാറ്ററിയുടെ താപനില ഒരു പരിധിയില്‍ കൂടുതല്‍ വര്‍ധിക്കില്ലെന്നതും ഇതിന്റെ മറ്റൊരു സവിശേഷതയാണ്. നിലവില്‍ ഉപയോഗിച്ചുവരുന്ന ലിതിയം അയേണ്‍ ബാറ്ററികളില്‍ നിന്നും വ്യത്യസ്തമായി ഗ്രാഫെയ്ന്‍ ബോള്‍ ബാറ്ററികള്‍ക്ക് കുറഞ്ഞ താപനിലയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും 60 ഡിഗ്രി സെല്‍ഷ്യസ് താപനില നിലനിര്‍ത്താന്‍ ബാറ്ററിക്കാവുമെന്നും സാംസങ് പറയുന്നു. വൈദ്യുതിയിലോടുന്ന വാഹനങ്ങളുടെ നിര്‍മാണരംഗത്ത് ഇതൊരു മുതല്‍ക്കൂട്ടാവും.

എസ്.എ.ഐ.ടിയുടെ ഈ ഗവേഷണം നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഗ്രാഫെയ്ന്‍ ബോള്‍ സാങ്കേതികവിദ്യയില്‍ അമേരിക്കയിലും കൊറിയയിലും എസ്.എ.ഐ.ടി പേറ്റന്റിന് അപേക്ഷ നല്‍കിയിട്ടുമുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top