×

ഡൂങ്കിളിന് ഓഫറുമായി എയര്‍ടെല്‍.

ജിയോയെ പോലെ ഡൂങ്കിളിന് ഓഫറുമായി എത്തിയിരിക്കുകയാണ് എയര്‍ടെല്‍.

എയര്‍ടെല്ലിന്റെ 4ജി ഹോട്ട്സ്പോട്ട് ഡിവൈസിനും 4ജി ഡൂങ്കിളിനും 50% ഡിസ്ക്കൗണ്ടാണ് എയര്‍ടെല്‍ നല്‍കുന്നത്.

1,950 രൂപയാണ് എയര്‍ടെല്ലിന്റെ 4ജി ഹോട്ട്സ്പോട്ടിന്റെ യഥാര്‍ത്ഥ വില. എന്നാല്‍ ഡിസ്ക്കൗണ്ട് കഴിഞ്ഞ് 999 രൂപയ്ക്ക് ഡൂങ്കിള്‍ ലഭ്യമാക്കാം.

എയര്‍ടെല്‍ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഓഫര്‍ ലഭിക്കുന്നത്. എന്നാല്‍ ഉപഭോക്താക്കള്‍ 501 രൂപ മുന്‍കൂറായി പേയ്മെന്റ് ചെയ്തിരിക്കണം. പേയ്മെന്റ് ആദ്യത്തെയോ രണ്ടാമത്തെയോ ബില്ലില്‍ നിന്നും കുറയ്ക്കുന്നതാണ്.

എയര്‍ടെല്‍ 4ജി ഹോട്ട്സ്പോട്ട് ഉപയോഗിച്ച്‌ ഒരേ സമയം 10 ഉപകരണത്തില്‍ ബന്ധിപ്പിക്കാം. ഒറ്റ ചാര്‍ജ്ജില്‍ ആറു മണിക്കൂര്‍ വരെ ഉപയോഗിക്കാന്‍ കഴിയുമെന്ന് കമ്ബനി അധികൃതര്‍ പറയുന്നു.

2ജി, 3ജി കണക്ടിവിറ്റി ഓപ്ഷനുകളും ഡൂങ്കിളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ സെപ്തംബറിലാണ് ജിയോഫൈ ഡിവൈസിന് 50% ഓഫറുമായി ജിയോ എത്തിയത്. 1999 രൂപയ്ക്ക് വിപണിയില്‍ ഇറങ്ങിയ ജിയോഫൈ 999 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്കു നല്‍കിയിരുന്നു.

2ജി/ 3ജി സ്മാര്‍ട്ട്ഫോണുകള്‍ക്കും ജിയോ 4ജി എല്‍റ്റിഇ നെറ്റ്വര്‍ക്ക് ഉപയോഗിച്ച്‌ വോള്‍ട്ട് കോളുകള്‍ ചെയ്യാം.
ഇതില്‍ 32 ഉപകരണങ്ങള്‍ ഒരേ സമയം കണക്‌ട് ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്ബനി പറയുന്നത്.

ജിയോഫൈ ഡൗണ്‍ലോഡ് സ്പീഡ് 150mbps അപ്ലോഡ് സ്പീഡ് 50mbps എന്നിങ്ങനെയാണ്. 2300എംഎഎച്ച്‌ ബാറ്ററിയാണ് ജിയോഫൈയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top