×

ഗുജറാത്തില്‍ കരുത്തറിയിച്ച്‌ ‘നോട്ട’യും ; കിട്ടിയത് നാലു ലക്ഷത്തോളം വോട്ടുകള്‍

അഹമ്മദാബാദ് : ബി.ജെ.പിയുടെ വിജയത്തിലും കോണ്‍ഗ്രസിന്റെ വര്‍ധിച്ച ഭൂരിപക്ഷത്തിനിടയിലും ‘നോട്ട’യ്ക്ക് കിട്ടിയത് നാലു ലക്ഷത്തോളം വോട്ടുകള്‍. ബി.എസ്.പിയ്ക്കും എന്‍സിപിയ്ക്കും ലഭിച്ച വോട്ടുശതമാനത്തെക്കാള്‍ കൂടുതല്‍ വോട്ട് ശതമാനവും നോട്ടയ്ക്ക് ലഭിച്ചു. മൊത്തം പോളിങില്‍ 1.9 ശതമാനം വോട്ടാണ് നോട്ടയ്ക്ക് കിട്ടിയത്.

ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ നോട്ട വോട്ടുകള്‍ പെട്ടിയില്‍ വീണിട്ടുള്ളത് സോമനാഥ്, നരന്‍പുര, ഗാന്ധിധാം എന്നിവിടങ്ങളിലാണ്. പോര്‍ബന്ധറിലാണെങ്കില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ബാഹുഭായി ബോക്ക്റിയയുടെ ഭൂരിപക്ഷത്തെക്കാള്‍ ഏറെ മുന്നിലാണ് നോട്ട വോട്ടുകള്‍. ബാഹുഭായിക്ക് 1855 വോട്ടിന്റെ ലഭിച്ചപ്പോള്‍ 3433 വോട്ടുകളാണ് നോട്ട നേടിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top