×

എയര്‍ടെല്ലിന്റെ പുതിയ ഓഫര്‍ ; 93 രൂപയ്ക്ക് 1ജിബി ഡാറ്റ

ടെലികോം രംഗത്ത് ജിയോ എത്തിയതു മുതല്‍ തുടങ്ങിയതാണ് മൊബൈല്‍ സേവന ദാതാക്കളുടെ മത്സരം. വിപണി കീഴടക്കാനായി വ്യത്യസ്ത ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്. ഓഫറുകളില്‍ മികച്ച മൊബൈല്‍ സേവനദാതാക്കളായി വിപണിയിലുള്ളത് വൊഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ എന്നിവയാണ്.

ഏറ്റവും അടുത്തിടെ പ്രീപെയ്ഡ് പ്രോമിസ് സ്കീമിന്റെ കീഴിലായി എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. വില 93 രൂപയാണ് താരിഫ് പ്ലാനിന്റെ വില. എയര്‍ടെല്ലിന്റെ ഏറ്റവും മികച്ച പദ്ധതികളില്‍ ഒന്നാണ് ഇത്. പത്ത് ദിവസമാണ് പ്ലാനിന്റെ കാലാവധി.

എയര്‍ടെല്ലിന്റെ 93 രൂപ പ്ലാനില്‍ എഫ്യുപി ഇല്ലാതെ റോമിംഗ് കോളുകള്‍ ഉള്‍പ്പെടെ അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാം. ഇതിനോടൊപ്പം പ്രതി ദിനം 100 എസ്‌എംഎസ്, 1ജിബി ഡാറ്റ എന്നിവയും നല്‍കുന്നുണ്ട്.

എല്ലാ ഹാന്‍സെറ്റുകളിലും 1ജിബി ഡാറ്റ ലഭിക്കുന്നതാണ്, എന്നാല്‍ 3ജി ഹാന്‍സെറ്റാണ് ഉപയോഗിക്കുന്നതെങ്കില്‍ 2ജി, 3ജി ഡാറ്റ ലഭിക്കും. ജിയോയുടെ 98 രൂപയുടെ താരിഫ് പ്ലാനിനെ ലക്ഷ്യമിട്ടാണ് എയര്‍ടെല്‍ പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്.

ജിയോയുടെ 98 രൂപ പ്ലാനില്‍ 14 ദിവസമാണ് വാലിഡിറ്റി. ഇതില്‍ എഫ്യുപി ഇല്ലാതെ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 150എംബി ഡാറ്റ (മൊത്തം 2.1ജിബി ഡാറ്റ) 140 എസ്‌എംഎസ് എന്നിവ ലഭിക്കുന്നു.

ഈ രണ്ട് ഓപ്പറേറ്റര്‍മാരും എക്സ്ക്ലൂസീവ് ഡിജിറ്റല്‍ ഉളളടക്കസേവനങ്ങളും നല്‍കുന്നുണ്ട്.

റിലയന്‍സ് ജിയോ നല്‍കുന്നത് ജിയോടിവി, ജിയോസിനിമ, ജിയോമ്യൂസിക് എന്നിവയും, എയര്‍ടെല്‍ എയര്‍ടെല്‍ ടിവി, മ്യൂസിക് സ്ട്രീമിംഗ് സേവനത്തിനുളള വിങ്ക് മ്യൂസിക് എന്നിവയുമാണ് നല്‍കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top