×

ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ ബഹുദൂരം പിന്നില്‍

ന്യൂഡല്‍ഹി: അമേരിക്കയും യു.കെയും ചൈനയും അടക്കമുള്ള വന്‍ കക്ഷികള്‍ മാത്രല്ല സാമ്ബത്തിക സാമൂഹിക നിലയില്‍ ഇന്ത്യയോളമെത്താത്ത കൊച്ചു രാജ്യങ്ങളില്‍ പലയിടങ്ങളിലും ഇന്റര്‍നെറ്റിന് ഇവിടത്തേക്കാള്‍ വേഗതയുണ്ട്. ഫിക്സഡ് ബ്രോഡ്ബാന്‍ഡ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ 78ാം സ്ഥാനത്താണ്. സ്പീഡ് ടെസ്റ്റ് ഗ്ലോബര്‍ ഇന്‍ഡക്സ് പുറത്തുവിട്ട കണക്കു പ്രകാരമാണ് ഇത്.

മൊബൈല്‍ ബ്രോഡ്ബാന്‍ഡില്‍ ഒരു സെക്കന്‍ഡില്‍ 62.66 എംബി ശരാശരി ഡൗണ്‍ലോഡ് സ്പീഡുള്ള നോര്‍വേയാണ് ലോകത്തില്‍ ഒന്നാമത്. 109ാമതനായ ഇന്ത്യയില്‍ ശരാശരി വേഗത 8.80 എംബിയാണ്. 53.01 എം.ബി ശരാശരി വേഗതയുള്ള നെതര്‍ലാന്‍ഡ്സ് രണ്ടാമതും 52.78 വേഗതയുള്ള ഐസ്ലാന്‍ഡ് മൂന്നാമതുമാണ്.

ഒമ്ബതാം സ്ഥാനത്തുള്ള യു.എ.ഇയിലെ വേഗത സെക്കന്‍ഡില്‍ 46.83 എം.ബിയാണ്. 39.58 എം.ബി വേഗതയുള്ള കാനഡ 14ാം സ്ഥാനത്തും 31.22 എം.ബി വേഗതയുള്ള ചൈന 31 ാം സ്ഥാനത്തും 26.75 എം.ബി വേഗതയുള്ള യു.കെ 43ാം സ്ഥാനത്തും 26.32 എം.ബി വേഗതയുള്ള അമേരിക്ക 44ാം സ്ഥാനത്തുമാണ്.

ഈ വര്‍ഷം ആദ്യം ഇന്ത്യയിലെ മൊബൈല്‍ ഡാറ്റാ ഡൗണ്‍ലോഡ് വേഗത ശരാശരി 7.65 എം.ബി ആയിരുന്നു. ഒരു വര്‍ഷം കൊണ്ട് 15 ശതമാനം വര്‍ദ്ധനയാണ് ഡാറ്റാ വേഗതയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഉണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top