×

വീട് പണി കാണാന്‍ പോയ നാലുവയസുകാരി സനക്ക് ഇരുമ്ബ് ഗേറ്റ് വീണ് ദാരുണാന്ത്യം

പത്തനംതിട്ട: അടുത്തയാഴ്ച ഗൃഹപ്രവേശം നടക്കാനിരിക്കുന്ന പിതൃസഹോദരന്റെ വീടിന്റെ അവസാന മിനുക്കു പണികള്‍ കാണാന്‍ പോയ നാലുവയസുകാരിക്ക് ഇരുമ്ബ് ഗേറ്റ് വീണ് ദാരുണാന്ത്യം. ഏനാത്ത് മണ്ണടി മുകളുവിള വീട്ടില്‍ ജാഫര്‍ഖാന്‍-ബീമ ദമ്ബതികളുടെ മകള്‍ സനാ ഫാത്തിമയാണ് മരിച്ചത്.

ജാഫര്‍ഖാന്റെ മൂത്ത സഹോദരന്‍ പണിയുന്ന വീടിന്റെ പാലുകാച്ചല്‍ അടുത്ത ഞായറാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. പിടിപ്പിച്ചു കൊണ്ടിരുന്ന ഇരുമ്ബ് ഗേറ്റ് വീടുപണി കാണാനെത്തിയ സനയുടെ തലയിലേക്ക് ഇളകി വീഴുകയായിരുന്നു.

എനാത്ത് മൗണ്ട് കാര്‍മല്‍ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ യുകെജി വിദ്യാര്‍ത്ഥിനിയാണ്. ഇന്നു രാവിലെ 8 മണിക്കായിരുന്നു സംഭവം.  ആറുമാസം മാത്രം പ്രായമുള്ള സഫ് വാന്‍ഖാന്‍ സഹോദരനാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top