×

നിയന്ത്രണം വിട്ട അരി ലോറിയിടിച്ച്‌ അച്ഛനും മകളും മരിച്ചു.

താനൂര്‍: നിയന്ത്രണം വിട്ട ലോറിയിടിച്ച്‌ അച്ഛനും മകളും മരിച്ചു. വീട്ടിലേക്കുള്ള വഴിയില്‍ സ്കൂട്ടര്‍ നിര്‍ത്തിയ ശേഷം വീട്ടിലേക്ക് പോകവെയാണ് നിയന്ത്രണം വിട്ട ലോറിയിടിച്ച്‌ വീഴ്ത്തിയത്. വൈലത്തൂര്‍ ഇട്ടിലാക്കല്‍ ചീനിക്കല്‍ രാമന്‍കുട്ടി(60), മകള്‍ സൗമ്യ (30)എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സൗമ്യയുടെ മകന്‍ ആദിഷിന് പരിക്കേറ്റു. മൂത്ത മകന്‍ സ്കൂട്ടര്‍ നിര്‍ത്തിയ ഉടന്‍ വീട്ടിലേക്ക് ഓടിയതിനാല്‍ രക്ഷപ്പെട്ടു.

കളരിപ്പടിയില്‍ ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വന്തം വീട്ടില്‍ ക്രിസ്തുമസ് അവധിക്ക പോയ ശേഷം തിരികെ ഭര്‍തൃവീട്ടിലേക്ക് എത്തുമ്ബോഴാണ് അപകടം ഉണ്ടായത്. യുവതിയെയും മക്കളെയും തിരിച്ച്‌ കൊണ്ടുവന്നതായിരുന്നു രാമന്‍കുട്ടി.

സ്കൂട്ടര്‍ നിര്‍ത്തി വീട്ടിലേക്ക് നടക്കുമ്ബോള്‍ നിയന്ത്രണം വിട്ട ലോറി ഇവരുടെ ദേഹത്തേക്ക് ഇടിച്ചു കയറി. അതിനു ശേഷം മതിലിലും ഇടിച്ചതിനാല്‍ അതിന്റെ ഇടയില്‍പ്പെട്ടാണ് ഇരുവരും മരിച്ചത്. രാമന്‍കുട്ടിയും, സൗമ്യയും മതിലിനടിയില്‍ കുടുങ്ങിയതിനാല്‍ പരിക്ക് ഗുരുതരമായി. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണാണ് സൗമ്യയുടെ ചെറിയ മകന്‍ ആദിഷിന്(ഒന്നര) കാലിന് പരിക്കേറ്റത്.

കോഴിക്കോട് വെസ്റ്റ്ഹില്‍ എഫ്സിഐ ഗോഡൗണില്‍നിന്ന് താനൂര്‍ സപ്ലൈകോ ഗോഡൗണിലേക്ക് അരിയുമായി വരികയായിരുന്നു ലോറി. ടയര്‍ പൊട്ടിയാണ് ലോറിയുടെ നിയന്ത്രണം വിട്ടതെന്നാണ് പ്രാഥമിക നിഗമനം. വളവായതിനാല്‍ ബ്രേക്കിട്ട് നിര്‍ത്താനുമായില്ല. സൗമ്യയുടെ ഭര്‍ത്താവ് കളരിപ്പടി തൈക്കാട് പ്രഭാഷ് രണ്ടു മാസം മുമ്ബാണ് വിദേശത്തേക്ക് പോയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top