×

അജ്മാനിലുണ്ടായ തീപിടുത്തത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

ദുബായ് : അജ്മാനിലുണ്ടായ തീപിടുത്തത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. മങ്കട സ്വദേശി പുത്തന്‍ വീട് പുലക്കുഴിയില്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ജലാല്‍ (36) ആണ് മരിച്ചത്. മൃതദേഹം വൈകിട്ടോടെ അജ്മനില്‍ സംസ്കരിച്ചു.

ശനിയാഴ്ച ഇന്ത്യന്‍ സമയം ആറു മണിയോടെ ഇദ്ദേഹം ജോലി ചെയ്യുന്ന മാളില്‍ ഉണ്ടായ തീ പിടുത്തത്തെ തുടര്‍ന്നാണ് അപകടം. ചെരിപ്പ് കടയിലെ ജോലിക്കാരനായ ജലാല്‍ ഏഴു വര്‍ഷത്തോളമായി ദുബായില്‍ ജോലി ചെയ്തു വരികയായിരുന്നു. പടിഞ്ഞാറ്റുംമുറി സ്വദേശിനി ജംഷീനയാണ് ഭാര്യ.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top