×

ഓഖി ദുരന്തം; 3555 മെട്രിക് ടണ്‍ കേന്ദ്ര അരി

ഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അരി അനുവദിച്ചു. കേരളം നേരത്തെ അനുവദിച്ച സൗജന്യ റേഷന്‍ വിഹിതത്തിന് പുറമെയാണ് കേന്ദ്രം അരി നല്‍കുന്നത്. എന്നാല്‍ കേരളത്തെ സഹായിക്കാനായി കേന്ദ്രം നല്‍കുന്ന അരി യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തിന് അധിക ബാധ്യത യായിരിക്കുകയാണ്.

ഒരു കിലോയ്ക്ക് 22 രൂപ എന്ന നിരക്കിലാണ് കേന്ദ്രം അരി നല്‍കിയിരിക്കുന്നത്. കേരളത്തിലേക്ക് എത്തിക്കുന്ന യാത്രാ ചെലവ് കൂടി കണക്കാക്കുമ്പോള്‍ ഇത് കിലോയ്ക്ക് 25 രൂപ നിരക്കാകും.

രണ്ടു രൂപ, മൂന്നു രൂപ, എട്ടു രൂപാ നിരക്കില്‍ കേരളത്തിലെ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന അരിയാണ് ഓഖി ദുരിത ബാധിതര്‍ക്കായി സംസ്ഥാനം വിതരണം ചെയ്തത്. കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന അരി കൊണ്ട് റേഷന്‍ വിഹിതത്തില്‍നിന്ന് എടുത്ത അരിയുടെ കുറവ് പരിഹരിക്കാമെങ്കിലും കിലോയ്ക്ക് 25 രൂപ എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് വലിയ ബാധ്യതയാണ്. 3555 മെട്രിക് ടണ്‍ അരിയാണ് കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ച് മടങ്ങിയ ശേഷം പ്രഖ്യാപിച്ച 300 കോടിയുടെ സഹായധനത്തിനൊപ്പമാണ് അരിവിഹിതം പ്രഖ്യാപിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top