×

ബി.ജെ.പി എപ്പോഴും ഒരു ഹിന്ദു അനുകൂല പാര്‍ട്ടിയാണ് – ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തില്‍ മുഖ്യ എതിരാളിയായ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച്‌ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രംഗത്തെത്തി. യഥാര്‍ത്ഥ ഹിന്ദുത്വ പാര്‍ട്ടിയായി ബി.ജെ.പി ഉള്ളപ്പോള്‍ ഗുജറാത്തിലെ വോട്ടര്‍മാര്‍ക്ക് കോണ്‍ഗ്രസിനെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. സൂറത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

ബി.ജെ.പി എപ്പോഴും ഒരു ഹിന്ദു അനുകൂല പാര്‍ട്ടിയാണ്. യഥാര്‍ത്ഥ ഹിന്ദുത്വ പാര്‍ട്ടി ഇവിടെയുള്ള സാഹചര്യത്തില്‍ വോട്ടര്‍മാര്‍ ഒരു ക്ലോണിനെ തിരഞ്ഞെടുക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ഗുജറാത്തിലെത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും താന്‍ തികഞ്ഞ ഒരു വിശ്വാസിയാണെന്ന് പറയുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിനാണ് ജെയ്റ്റ്ലിയുടെ പ്രതികരണം.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും അദ്ദേഹം വിമര്‍ശിച്ചു. അഴിമതി നിറഞ്ഞതും നയിക്കാന്‍ ആരുമില്ലാതിരുന്നതുമായ ഭരണമായിരുന്നു നേരത്തെയുണ്ടായിരുന്നത്. മോദിയ്ക്ക് മുമ്ബുണ്ടായിരുന്ന 10 വര്‍ഷം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയുടെ കാലമായിരുന്നു. സ്ഥാനമുണ്ടായിരുന്നെങ്കിലും അധികാരമില്ലാതിരുന്ന പ്രധാനമന്ത്രിയാണ് അന്ന് രാജ്യം ഭരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top