×

ഗുജറാത്ത് തെരഞ്ഞെടുപ്പ്; മോദി വോട്ട് ചെയ്തു

അഹമ്മദാബാദ്: ഗു​ജ​റാ​ത്ത്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് ചെയ്തു. മോദിയുടെ മണ്ഡലമായ സബര്‍മതിയിലെ റാണിപിലെത്തി ക്യു നിന്നാണ് അദ്ദേഹം വോട്ട് ചെയ്തത്. ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എയായ അരവിന്ദ് പട്ടേലാണ് ഇവിടെ സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന്‍റെ ജിത്തുഭായി പട്ടേലാണ് എതിര്‍ സ്ഥാനാര്‍ഥി.

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ തന്‍റെ മണ്ഡലമായ നരന്‍പുരയില്‍ അതിരാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു.

വ​ട​ക്ക​ന്‍, മ​ധ്യ ഗു​ജ​റാ​ത്തി​ല്‍ നേ​ര്‍​ക്കു​നേ​ര്‍ പോ​ര​ടി​ക്കു​ന്ന കോ​ണ്‍​ഗ്ര​സി​നും ബി.​ജെ.​പി​ക്കും നി​ര്‍​ണാ​യ​ക​മാ​യ 93 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്​ വോട്ടെടുപ്പ് നടക്കുന്നത്. ഇൗ​മാ​സം 18നാ​ണ്​ ഗു​ജ​റാ​ത്തി​ലും നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലും വോ​െ​ട്ട​ണ്ണ​ല്‍.

ദ​ലി​ത്​ നേ​താ​വ്​ ജി​ഗ്​​നേ​ഷ്​ മേ​വാ​നി​യു​ടെ വ​ഡ്​​ഗാ​മും ഒ.​ബി.​സി നേ​താ​വ്​ അ​ല്‍​പേ​ഷ്​ താ​ക്കോ​റി​ന്‍റെ രാ​ധ​ന്‍​പു​രും ഉ​പ​മു​ഖ്യ​മ​ന്ത്രി നി​തി​ന്‍ പ​േ​ട്ട​ലി​ന്‍റെ മെ​ഹ്​​സാ​ന​യും ക​ടു​ത്ത പോ​രാ​ട്ട​ത്തി​ലൂ​ടെ ദേ​ശീ​യ ശ്ര​ദ്ധ​യ​ി​ലെ​ത്തി​യി​ട്ടു​ണ്ട്. അ​ല്‍​പേ​ഷ്​ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു​വെ​ങ്കി​ല്‍, സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന ജി​ഗ്​​നേ​ഷ്​ മേ​വാ​നി​ക്ക്​ കോ​ണ്‍​ഗ്ര​സ്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ്​ ചെ​യ്​​ത​ത്.

പാ​ട്ടീ​ദാ​ര്‍ സ​മ​ര​ത്തെ നേ​രി​ടാ​ന്‍ ബി.​ജെ.​പി മു​ഖ്യ​മ​ന്ത്രി​യാ​ക്കു​മെ​ന്ന്​ ക​ര​ു​തി​യി​രു​ന്ന നി​തി​ന്‍ പ​േ​ട്ട​ല്‍ ക​ടു​ത്ത മ​ത്സ​ര​മാ​ണ്​ പാ​ട്ടീ​ദാ​റു​മാ​രു​ടെ ത​ട്ട​ക​മാ​യ മെ​ഹ്​​സാ​ന​യി​ല്‍ നേ​രി​ടു​ന്ന​ത്. ആ​രോ​ഗ്യ​മ​ന്ത്രി ശ​ങ്ക​ര്‍ ചൗ​ധ​രി വാ​വി​ലും മ​ന്ത്രി ഭൂ​പേ​ന്ദ്ര ചു​സ​ദാ​സാ​മ ധോ​ല്‍​ക​യി​ലും ജ​ന​വി​ധി തേ​ടു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ധ​ന​മ​ന്ത്രി അ​രു​ണ്‍ ജെ​യ്​​റ്റ്​​ലി, ബി.​ജെ.​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത്​ ഷാ ​എ​ന്നി​വ​ര്‍ വോ​ട്ടു​ചെ​യ്യു​ന്ന ഘ​ട്ടം​കൂ​ടി​യാ​ണി​ത്.

ക​ഴ​ി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇൗ ​മേ​ഖ​ല​യി​ല്‍ 52 സീ​റ്റും ബി.​ജെ.​പി​ക്കാ​യി​രു​ന്നു. 39 സീ​റ്റാ​ണ്​ കോ​ണ്‍​ഗ്ര​സി​ന്​ ല​ഭി​ച്ച​ത്.

2019ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പിന്‍റെ സെ​മി​െ​ഫെ​ന​ല്‍ എ​ന്ന​നി​ല​യി​ല്‍ 22 വ​ര്‍​ഷ​മാ​യി തു​ട​രു​ന്ന ബി.​ജെ.​പി ഭ​ര​ണം ഏ​തു​വി​ധേ​ന​യും നി​ല​നി​ര്‍​ത്താ​ന്‍, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബി.​ജെ.​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത്​ ഷാ​യും നേ​രി​ട്ടാ​ണ്​ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്​​ത​ത്. ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍​ നി​ന്ന്​ ഭി​ന്ന​മാ​യി മ​ത ധ്രു​വീ​ക​ര​ണ​ത്തി​നാ​യി ക​ടു​ത്ത വ​ര്‍​ഗീ​യ പ്ര​ചാ​ര​ണ​മാ​ണ്​ ഇ​വ​രു​ടെ ഭാ​ഗ​ത്തു​ നി​ന്നു​ണ്ടാ​യ​ത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top