×

ജയലളിത ആശുപത്രിയില്‍ ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങള്‍ വൈറൽ ആവുന്നു .

ചെന്നൈ: ആര്‍.കെ.നഗര്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആശുപത്രിയില്‍ ജയലളിത ജ്യൂസ് കുടിക്കുന്ന ദൃശ്യം പുറത്തായി.ജയലളിതയുടെ ആരോഗ്യനില ആശുപത്രിയില്‍ മെച്ചപ്പെട്ടിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ ദ്യശ്യങ്ങള്‍.ജീവന്‍ നഷ്ടപ്പെട്ട നിലയിലാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന പ്രചരണത്തിന് തിരിച്ചടിയാണ് ഇപ്പോള്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍.അണ്ണാ ഡി.എം.കെയ്ക്കും ഡി.എം.കെയ്ക്കും എതിരായി മത്സരിക്കുന്ന ശശികല വിഭാഗം നേതാവ് ടി.ടി.വി ദിനകരന്‍ പക്ഷമാണ് വീഡിയോ പുറത്തുവിട്ടത്.

എന്നാല്‍ വീഡിയോ വ്യാജമാണെന്ന് അഭ്യൂഹം ഉയരുന്നത്. അത് ആശുപത്രി വാസത്തിന്റെ വീഡിയോ അല്ലെന്നും ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലെ ഒരു മുറിയില്‍ നിന്നുള്ള ദൃശ്യമാണെന്നുമാണ് ഇപ്പോള്‍ അഭ്യൂഹം ഉയരുന്നത്. അപ്പോളോ ആശുപത്രിയിലെ അത്യാധുനിക ചികിത്സാസൌകര്യങ്ങള്‍ വെളിപ്പെടുന്ന വീഡിയോയല്ല ഇതെന്നതും സംശയങ്ങള്‍ ജനിപ്പിക്കുന്ന കാര്യമാണ്. വീഡിയോയില്‍ തീയതിയോ സമയമോ കാണുന്നില്ല എന്നതും ഇതൊരു സി സി ടി വി ദൃശ്യമല്ല എന്ന് വ്യക്തമാക്കുന്നു.

ആരോ മൊബൈലിലോ ക്യാമറയിലോ പകര്‍ത്തിയ ദൃശ്യമാണിതെന്നാണ് ബോധ്യമാകുന്നത്. മാത്രമല്ല, ജയലളിത ആശുപത്രിയില്‍ കഴിയുന്നതിന്റെ ദൃശ്യങ്ങള്‍ ആണ് ഇതെന്ന് വാദത്തിന് വേണ്ടി സമ്മതിക്കാമെങ്കിലും ഇത് ഐ സി യു ദൃശ്യങ്ങളല്ലെന്നാണ് തമിഴ്നാട്ടിലെ പ്രമുഖര്‍ വിലയിരുത്തുന്നത്. വീഡിയോ ദൃശ്യത്തിലെ ജനാലയ്ക്കപ്പുറമുള്ള തണല്‍മരത്തിന്റെ ദൃശ്യമാണ് അത് പോയസ് ഗാര്‍ഡനാണെന്ന സംശയമുണര്‍ത്തുന്നത്. പോയസ് ഗാര്‍ഡന് ചുറ്റുമാണ് അത്തരം തണല്‍ മരങ്ങള്‍ ഉള്ളത്. മാത്രമല്ല ജനലരികില്‍ അത്തരം തണല്‍ മരങ്ങള്‍ നില്‍ക്കുന്ന ഫോട്ടോകളും ഇപ്പോല്‍ പുറത്തുവന്നിട്ടുണ്ട്. അപ്പോളോ ആശുപത്രിയുടെ മുകള്‍ നിലയില്‍ ജയലളിത കഴിഞ്ഞിരുന്ന മുറിക്ക് സമീപം ഇത്തരം മരങ്ങളൊന്നുമില്ലെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്.

ആശുപത്രിവാസത്തിന്റേതെന്ന് തോന്നിപ്പിക്കത്തക്ക രീതിയിലുള്ള ബെഡുകളും ഉപകരണങ്ങളുമൊക്കെയാണ് ദൃശ്യത്തിലുള്ളത്. എന്നാല്‍ ഏറെ സുരക്ഷാഭീഷണിയുള്ള ഒരു മുഖ്യമന്ത്രിയെ അപ്പോളോ ആശുപത്രിയിലെ ജനലരികിലുള്ള ബെഡില്‍ കിടത്തുമോ എന്ന കാര്യം സംശയമുണര്‍ത്തുന്നതാണ്. മാത്രമല്ല, ദൈവങ്ങളുടെ ചിത്രങ്ങളൊക്കെ ബെഡിനോട് ചേര്‍ന്ന് കാണുന്നു എന്നതും സംശയങ്ങള്‍ക്ക് കാരണമാകുന്നു. ബുധനാഴ്ച രാവിലെയാണ് ഏതാനും സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ വെട്രിവേല്‍ പുറത്തുവിട്ടത്. പരസഹായമില്ലാതെ ജ്യൂസ് കുടിച്ച്‌ ജയലളിത ടിവി കാണുന്ന ദൃശ്യമാണേ പുറത്ത് വന്നത്.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top