×

സെല്‍ഫിയെടുക്കുന്നതിടെ വിദ്യാര്‍ത്ഥിനിയെ തിരമാല കവര്‍ന്നു.

സെല്‍ഫിയെടുക്കുന്നതിടെ വിദ്യാര്‍ത്ഥിനിയെ തിരമാല കവര്‍ന്നു. സ്കൂള്‍ ഗെഗിംസില്‍ പങ്കെടുക്കാനായി ഓസ്ട്രലിയയിലെത്തിയ വിദ്യാര്‍ത്ഥിനിയാണ് കടലില്‍ മുങ്ങിമരിച്ചത്. ഡല്‍ഹിയില്‍ നിന്നുള്ള നിതിഷ (25)എന്ന വിദ്യാര്‍ത്ഥിയെയാണ് തിരമാല കവര്‍ന്നത്. പസഫിക് സ്കൂള്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ 120 അംഗ ഇന്ത്യന്‍ സംഘത്തോടൊപ്പമാണ് നിതീഷ ഓസ്ട്രേലിയയില്‍ എത്തിയത്.

ഗെയിംസ് അവസാനിച്ചശേഷം ഞായറാഴ്ച വൈകിട്ട് ഗ്ലെനെല്‍ഗ് ഹോള്‍ഡ്ഫാസ്റ്റ് മറീന ബീച്ചില്‍ നാല് സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെയാണ് നിതീഷ ഉള്‍പ്പെടെയുള്ളവരെ കൂറ്റന്‍ തിരമാല കവര്‍ന്നത്. ഒപ്പമുണ്ടായിരുന്ന മറ്റ് നാലുപേരെ സുരക്ഷ ജീവനക്കാര്‍ക്ക് രക്ഷപെടുത്താന്‍ കഴിഞ്ഞു.

കടലില്‍ കാണാതായ നിതീഷയുടെ മൃതദേഹം ഇന്ന് രാവിലൊണ് കണ്ടെത്താനായത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top