×

സുരക്ഷയൊരുക്കാൻ ബാംഗ്ലൂർ നഗരത്തിലെ പ്രധാന പാതകളില്‍ 1.4 ലക്ഷം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നു

ബെംഗളൂരു: അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ നഗരത്തിലെ പ്രധാന പാതകളില്‍ 1.4 ലക്ഷം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഓരോ 100 മീറ്റര്‍ കൂടുമ്ബോഴും ഒരു ക്യാമറ എന്ന അനുപതത്തിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഇതിന്റെ ചിലവില്‍ 150 കോടി മാറ്റിവെച്ചിട്ടുണ്ട്. 14,000 കിലോമീറ്റര്‍ ദൈര്‍ഘമുള്ള റോഡുകളുണ്ടെന്നാണ് കണക്ക്.

ബെംഗളൂരു കോര്‍പ്പറേഷന്റെ കീഴിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ നഗരത്തില്‍ സ്ഥാപിക്കാനിരുന്ന ക്യാമറകള്‍ക്ക് പുറമെയാണിത്. കേന്ദ്രീകൃത സംവിധാനത്തിലൂടെ ക്യാമറാദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള ചുമതല പോലീസിനാണുള്ളത്.

ക്യാമറകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ അഗ്നിശമനസേന, ആംബുലന്‍സ്, ദ്രതകര്‍മ്മസേന എന്നിവയുടെ പ്രതിനിധികളും കണ്‍ട്രോള്‍ റൂമിലുണ്ടാകണമെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ബന്ധപ്പെട്ട നടന്ന അനിഷ്ടസംഭവങ്ങളെത്തുടര്‍ന്ന് തുടങ്ങിയ സേഫ് സിറ്റി പദ്ധതിയില്‍ പെടുത്തിയാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top