×

സണ്ണിയോടൊപ്പം ന്യൂ ഇയര്‍; 3000 – മുതല്‍ 8000 വരെ ടിക്കറ്റ്‌ നിരക്ക്‌ കേരളത്തില്‍ നടത്താമെന്ന്‌ സംഘാടകര്‍

ബോളിവുഡ് നടി സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പുതുവത്സരാഘോഷ പാര്‍ട്ടിക്കെതിരെ കര്‍ണാടകത്തില്‍ പ്രതിഷേധം ശക്തമാവുന്നു. കര്‍ണ്ണാടക രക്ഷണ വേദികെ യുവ സേന പ്രവര്‍ത്തകരാണ്ബെംഗളൂരുവില്‍ നടക്കുന്ന പാര്‍ട്ടിക്ക് സണ്ണി ലിയോണ്‍ വന്നാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന ഭീഷണി മുഴക്കിയിരിക്കുന്നത്. സണ്ണി നൈറ്റ് ഇന്‍ ബെംഗളൂരു ന്യൂ ഇയര്‍ ഈവ് 2018 എന്ന പേരിട്ട പരിപാടിയില്‍ പങ്കെടുക്കാനാണ് സണ്ണി ലിയോണ്‍ എത്തുന്നത്.

Related image

ആഘോഷ പരിപാടി റദ്ദാക്കിയില്ലെങ്കില്‍ ഡിസംബര്‍ 31ന് കൂട്ട ആത്മഹത്യ ചെയ്യുമെന്നാണ് സംഘടനയുടെ ഭീഷണി. സംസ്ഥാനത്തിന്റെ സാംസ്കാരിക പാരമ്ബര്യത്തിനെതിരായ കടന്നാക്രമണമാണ് സണ്ണിയുടെ പാര്‍ട്ടിയെന്ന് ആരോപിച്ചാണ് സംഘടന പ്രതിഷേധവുമായി രംഗത്തുള്ളത്.

Related image

സണ്ണി ഇറക്കം കുറഞ്ഞ വേഷം ധരിക്കുന്നതാണ് തങ്ങള്‍ക്ക് പ്രശ്നമെന്നും എന്നാല്‍, സണ്ണി സാരി ധരിച്ചുവന്നാല്‍ പരിപാടി കാണാന്‍ തങ്ങളും പോകുമെന്നും സംഘടനയുടെ സസംസ്ഥാന പ്രസിഡന്റ് ഹരീഷ് പറഞ്ഞു. സണ്ണിയുടെ പാരമ്ബര്യം അത്ര നല്ലതല്ലെന്നും ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും ഹരീഷ് പറയുന്നു

എന്നാല്‍ സണ്ണി ലിയോണ്‍ നൈറ്റ്‌ കേരളത്തില്‍ പരിപാടി നടത്താന്‍ വേണ്ട ക്രമീകരണങ്ങള്‍ ആലോചിക്കാമെന്ന്‌ സംഘാടകര്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top