×

സക്കര്‍ബര്‍ഗിന്റെ സഹോദരിയ്ക്ക് നേരെ വിമാനത്തില്‍ ലൈംഗികാതിക്രമം

സീറ്റില്‍: ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പെങ്ങള്‍ ആണെന്ന് പറഞ്ഞിട്ടും കാര്യമില്ല. ഫ്ളൈറ്റ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നേരിട്ടുവെന്ന് പരാതിയുമായി ഫേസ്ബുക്ക് മാര്‍ക്കറ്റ് ഡെവലപ്മെന്റ് ഡയറക്ടര്‍ കൂടിയായ റാന്‍ഡി സക്കര്‍ബര്‍ഗ് രംഗത്തെി. ലോസ് ആഞ്ചലസില്‍ നിന്നും മെക്സിക്കോയിലെ മസാട്ലനിലേക്ക് പോകവേ അലാസ്ക എയര്‍ലൈസിലാണ് ദുരനുഭവം.

റാന്‍ഡി തന്നെയാണ് ബുധനാഴ്ച സമൂഹമാധ്യമങ്ങളിലൂടെ തനിക്കുണ്ടായ അനുഭവം പുറത്തുവിട്ടത്. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കുമെന്ന് അലാസ്ക എയര്‍ലൈന്‍സും വ്യക്തമാക്കി. ആ യാത്രക്കാരന്റെ യാത്രാ ആനുകൂല്യങ്ങള്‍ എടുത്തുനീക്കുമെന്നും കമ്ബനി അറിയിച്ചു.

ഫസ്റ്റ് ക്ലാസ് വിഭാഗത്തില്‍ യാത്ര ചെയ്തിരുന്ന തന്റെ സമീപത്തിരുന്ന യുവാവ് ലൈംഗിക ചുവയോടെ പെരുമാറുകയും സംസാരിക്കുകയും ചെയ്തുവെന്ന് എയര്‍ലൈന്‍സ് കമ്ബനിക്കും അവര്‍ കത്ത് നല്‍കി. സ്ത്രീകളുടെ അംഗവടിവിനെ കുറിച്ച്‌ ഇയാള്‍ വര്‍ണിച്ചുകൊണ്ടിരുന്നു. തനിക്കൊപ്പം ഫസ്റ്റ്ക്ലാസ് വിഭാഗത്തില്‍ യാത്ര ചെയ്ത മറ്റുള്ളവര്‍ക്കും ഈ ദുരനുഭവമുണ്ടായി. വിമാനത്തില്‍ വിളമ്ബിയ മദ്യം അകത്താക്കിയ ശേഷമാണ് അയാള്‍ ഇത്തരത്തില്‍ പെരുമാറിയത്.

തനിക്കു നേര്‍ക്കുണ്ടായ അതിക്രമം വിമാനജീവനക്കാരെ അറിയിച്ചപ്പോള്‍ നിസരമായി കണ്ട് തള്ളുകയായിരുന്നു. അയാള്‍ സ്ഥിരം യാത്രക്കാരനാണ്, അയാള്‍ക്ക് ഒന്നിനും മറയില്ല, കൂടുതല്‍ മദ്യം കൊടുക്കൂ എന്നൊക്കെയാണ് മറുപടി ലഭിച്ചത്. അയാളുടെ പെരുമാറ്റത്തെ അവര്‍ അവഗണിച്ചുവെന്നും റാന്‍ഡി കുറ്റപ്പെടുത്തി. താന്‍ ബുദ്ധിമുട്ട് അറിയിച്ചപ്പോള്‍ വിമാനത്തിന്റെ പിന്‍ഭാഗത്തുള്ള സീറ്റിലേക്ക് മാറിയിരിക്കാമെന്നാണ് പറഞ്ഞത്.

ഇത്തരം പെരുമാറ്റങ്ങള്‍ അനുവദിച്ചു കൊടുക്കുകയും യാത്രക്കാരുടെ ക്ഷേമത്തിന് പ്രാധാന്യം നല്‍കാതെ പണത്തിന് പ്രാധാന്യം നല്‍കുന്ന സ്ഥാപനങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും റാന്‍ഡി ഫേസ്ബുക്കില്‍ കുറിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top