×

റെയില്‍വേ യാത്രക്കാര്‍ക്ക് ഭീം ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി ഇന്ത്യന്‍ റെയില്‍വെ.

ന്യൂഡല്‍ഹി:  റെയില്‍വേയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങ് ഇപ്പോള്‍ 70 ശതമാനമായി ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രം ഭീം ആപ്പിലും സേവനം ലഭ്യമാക്കുന്നത്.

30 ശതമാനത്തോളം ആളുകള്‍ മാത്രമാണ് റെയില്‍വേ സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകളെ ആശ്രയിക്കുന്നത്.

നോട്ട് നിരോധിച്ചപ്പോള്‍ ബാങ്കിലെ ഇടപാടുകള്‍ എളുപ്പമാക്കുന്നതിനായി പ്രധാനമന്ത്രി പുറത്തിറക്കിയ ആപ്പാണ് ഭീം.

പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നത് അടക്കം നിരവധി ബാങ്കിങ് ഇടപാടുകള്‍ ഭീം വഴി സുഗമമായി നടക്കും.

അതേസമയം, റെയില്‍വേ ടിക്കറ്റിനായി പേറ്റിഎം അടക്കമുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് അഞ്ചു കോടിയോളം ആളുകളാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top