×

ജയലളിതയെ ആശുപത്രിയിലെത്തിക്കുമ്ബോള്‍ ശ്വാസമില്ലായിരുന്നു, ചികിത്സിച്ച ഡോക്ടറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി .ജയലളിതയുടെ മരണത്തില്‍ വീണ്ടും വെളിപ്പെടുത്തല്‍. ജയലളിതയെ ആശുപത്രിയിലെത്തിക്കുമ്ബോള്‍ ശ്വാസമെടുക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നെന്ന് ജയലളിതയെ ചികിത്സിച്ച അപ്പോളോ ആശുപത്രി വൈസ് ചെയര്‍പേഴ്സണ്‍ പ്രീത റെഡ്ഡി വെളിപ്പെടുത്തി. ഇക്കാര്യം ചികിത്സയിലിരിക്കെ ജയയ്ക്കൊപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്ക് അറിയാമായിരുന്നെന്നും പ്രീത വെളിപ്പെടുത്തി.

ശ്വാസമെടുക്കാനാവാതെ അര്‍ധബോധാവസ്ഥയിലാണ് ജയലളിതയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കു ശേഷം അവര്‍ ആരോഗ്യം വീണ്ടെടുത്തതെന്നും അവര്‍ പറഞ്ഞു. ഒകു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിനിടെയാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 22 ന്രോഗബാധിതയായി അപ്പോളോ ആശുപത്രിയിലെത്തിയ ജയലളിത 75 ദിവസമാണ് ചികിത്സയില്‍ കഴിഞ്ഞത്. പിന്നീട് ഡിസംബര്‍ അഞ്ചിനാണ് അവര്‍ മരിച്ചതായി പുറംലോകം അറിഞ്ഞത്.

അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥികള്‍ വിരലടയാളം എടുക്കുമ്ബോള്‍ ജയലളിത ബോധവതിയായിരുന്നോ എന്ന ചോദ്യത്തിന് ആ സമയത്ത് അത് തനിക്ക് പറയാനാവില്ലെന്നും കാരണം അപ്പോള്‍ താനവിടെ ഉണ്ടായിരുന്നില്ലെന്നുമാണ് അവര്‍ മറുപടി നല്‍കിയത്.ജയലളിതയുടെ മരണത്തെപ്പറ്റി അന്വേഷിക്കാന്‍ റിട്ട. ജഡ്ജി ജസ്റ്റിസ് എ.അറുമുഖസ്വാമിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷനെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top