×

സാനിട്ടറി നാപ്കിന്‍ വില്‍പ്പനക്കാരനായി അക്ഷയ്കുമാര്‍

ബോളിവുഡില്‍ ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത ആശയങ്ങളുടെ തമ്ബുരാനാണ് താനെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് അക്ഷയ്കുമാര്‍. രാജ്യം നേരിടുന്ന പ്രധാന വിഷയമായ ശൗചാലയത്തെക്കുറിച്ച്‌ പറഞ്ഞ സിനിമയില്‍ നായകനായ അക്ഷയ്കുമാര്‍ ഇനി വരുന്നത് സ്ത്രീകളുടെ മാസമുറ ശുചിത്വം സംസാരിക്കുന്ന സിനിമയുമായി. സാനിട്ടറി നാപ്കിന്‍ വില്‍പ്പനക്കാരനായിട്ടാണ് അക്ഷയ് എത്തുന്നത്.

രാധികാ ആപ്തേയാണ് അക്ഷയിന്റെ ഭാര്യയാകുന്നത്. 2018 റിപ്പബ്ളിക് ദിനത്തില്‍ റിലീസ് ചെയ്യാനിരിക്കുന്ന പാഡ്മാന്‍ എന്ന സിനിമയുടെ ട്രെയിലര്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. സ്വന്തം ഗ്രാമത്തിലുള്ള സ്ത്രീകളുടെ മാസമുറ ശുചിത്വവുമായി ബന്ധപ്പെട്ട് കുറഞ്ഞ വിലയില്‍ നാപ്കിനുകള്‍ കൊണ്ടുനടന്ന് വില്‍പ്പന നടത്തിയിരുന്ന കോയമ്ബത്തൂരുകാരനായ അരുണാചലം മുരുഗാനന്ദം എന്നയാളുടെ കഥയാണ് സിനിമ പറയുന്നത്.

സിനിമയില്‍ മിസ്റ്റര്‍ ഖിലാഡിക്കൊപ്പം ബിഗ്ബിയും ട്രെയിലറില്‍ ശബ്ദസാന്നിദ്ധ്യമാകുന്നുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ഹീറോ പാഡ്മാനെ അവതരിപ്പിക്കുന്നു എന്ന അമിതാഭ് ബച്ചന്റെ വോയ്സ് ഓവറോടെയാണ് ട്രെയിലര്‍ വരുന്നത്. തന്റെ മുറി ഇംഗ്ളീഷുമായി യു എന്‍ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ പ്രസംഗിക്കാന്‍ വരെയെത്തുന്ന സാനിട്ടറി നാപ്കിന്‍ വില്‍പ്പനക്കാരനായ ലക്ഷ്മീകാന്ത് എന്ന കഥാപാത്രമായിട്ടാണ് അക്ഷയ്കുമാര്‍ എത്തുന്നത്.

ആരോഗ്യത്തെയും ശുചിത്വത്തേയും കാള്‍ അഭിമാനത്തിന് വില കല്‍പ്പിക്കുന്ന ഒരു സാധാരണ ഗ്രാമീണ വീട്ടമ്മയായിട്ടാണ് രാധികാ ആപ്തേ വരുന്നത്. ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താരത്തെ പ്രചോദിപ്പിക്കുന്ന ഒരു ടീച്ചറുടെ വേഷത്തില്‍ സോനം കപൂറും എത്തുന്നുണ്ട്.

നേരത്തേ അക്ഷയ്കുമാര്‍ ചെയ്ത ‘ടോയ്ലറ്റ് ഏക് പ്രേംകഥ’ വലിയ വിഷയത്തിന്റെ പ്രാധാന്യം കൊണ്ട് വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ശൗചാലയ പ്രശ്നം അവതരിപ്പിച്ച സിനിമയ്ക്ക് പിന്നാലെയാണ് മാസമുറ ശുചിത്വം പറയാനും അക്ഷയ് തന്നെയെത്തുന്നത്. ട്രെയിലര്‍ തന്നെ വന്‍ഹിറ്റായി മാറിയിരിക്കുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top