×

‘സുഡാനി ഫ്രം നൈജീരിയ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി

ഹാസ്യ നടന്‍ എന്ന പദവിയില്‍ നിന്ന് പറവയിലൂടെ സൂപ്പര്‍ ഹിറ്റ് സംവിധായകനായി മാറിയ താരമാണ് സൗബിന്‍ ഷാഹിര്‍.

സൗബിന്‍ ഷാഹിര്‍ നായകനായി എത്തുന്ന സുഡാനി ഫ്രം നൈജീരിയയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.

ദുല്‍ഖര്‍ സല്‍മാന്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്.

നവാഗതനായ സക്കറിയ സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രം മലബാറിന്റെ ഫുട്ബോള്‍ പശ്ചാത്തലത്തില്‍ ആണ് ഒരുക്കിയിരിക്കുന്നത്.

സൗബിനൊപ്പം ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നത് നൈജീരിയന്‍ നടന്‍ ആയ സാമുവല്‍ അബിയോളയാണ്.

ഹാപ്പി ഹവേഴ്സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം അധികം വൈകാതെ തന്നെ തീയേറ്ററുകളില്‍ എത്തും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top