×

സിനിമ കൈവിട്ട് പോവാതിരിക്കാനാണ് ലിപ് ലോക്ക് ചെയ്യാന്‍ തയ്യാറായതെന്നും ഐശ്വര്യാ ലക്ഷ്മി

ആഷിഖ് അബു സംവിധാനം ചെയ്ത ക്രിസ്തുമസ് ചിത്രം മായാനദി ബോക്സ് ഓഫിസില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. അപ്പുവിന്റെയും മാത്തന്റെയും പ്രണയത്തെ കുറിച്ച്‌ പറയുന്ന സിനിമയിലെ ലിപ് ലോക്ക് രംഗമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇത്തരം രംഗങ്ങള്‍ അച്ഛനും അമ്മയും കാണുമ്ബോള്‍ എന്തു പറയും എന്നുള്ള ടെന്‍ഷന്‍ തനിക്ക് ഉണ്ട് എന്നും ഇതുവരെ അവര്‍ സിനിമ കണ്ടിട്ടില്ല എന്നും നടി പറയുന്നു.

Image result for aiswarya lakshmi maya nadi

ഈ രംഗത്തെ കുറിച്ച്‌ ആദ്യം കേട്ടപ്പോള്‍ ആളുകള്‍ എന്തു പറയും എന്ന ചിന്തയൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ എല്ലാം ആലോചിച്ചിട്ടാണ് സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ ആ ടെന്‍ഷന്‍ കാരണം ഇതുപോലൊരു നല്ല ചിത്രം കയ്യില്‍ നിന്നു പോകരുത് എന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നു. ഇത് സിനിമയാണ്. അത് ആവശ്യപ്പെടുന്ന കാര്യം ചെയ്യുക എന്നതാണ് ഒരു അഭിനേതാവിന്റെ ജോലി. അതാണ് ഞാന്‍ ചിന്തിച്ചത്. കഥാപാത്രങ്ങള്‍ തമ്മിലുള്ള സ്നേഹം ആവിഷ്കരിക്കാനാണ് അങ്ങനെയുള്ള രംഗങ്ങള്‍ ഉള്‍പ്പെടുത്തിയത്.

ഒട്ടും വള്‍ഗര്‍ അല്ലാത്ത രീതിയിലാണ് ആ രംഗം ചെയ്തിരിക്കുന്നത്. അച്ഛനും അമ്മയും ചിത്രം ഇതുവരെ കണ്ടിട്ടില്ല. എനിക്ക് ലീവ് കിട്ടിയിട്ട് ഒപ്പം കാണാന്‍ ഇരിക്കുകയാണ്. പക്ഷേ ഇങ്ങനെയുള്ള രംഗങ്ങളുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. കാരണം കാണുമ്ബോള്‍ അവര്‍ക്ക് ഷോക്ക് ആകരുതല്ലോ. അവര്‍ക്ക് ഞാന്‍ കാരണം ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നേയുള്ളൂ. അവരെ കുറിച്ചു മാത്രമാണ് എനിക്കു പേടി. ബാക്കി ഈ ലോകത്ത് ആര് എന്തു പറഞ്ഞാലും എനിക്ക് വിഷമമില്ലെന്നും എന്നും ഐശ്വര്യ പറയുന്നു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top