×

സണ്ണി ലിയോണിന്റെ പ്രതിഫലം കേട്ട് അണിയറ പ്രവര്‍ത്തകര്‍ ഞെട്ടി;

ബോളിവുഡ് ഹോട്ട് സൂപ്പര്‍ താരം സണ്ണി ലിയോണ്‍ തെന്നിന്ത്യന്‍ സിനിമയിലേക്കെത്തുകയാണ്. തെന്നിന്ത്യയിലേക്കെത്താന്‍ സണ്ണി ആവശ്യപ്പെട്ട പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ബാഹുബലി പരമ്പരയിലെ ചിത്രങ്ങള്‍ക്കായി അനുഷ്‌ക ഷെട്ടി വാങ്ങിയ പ്രതിഫലത്തെക്കാള്‍ കൂടുതലാണ് സണ്ണി ചോദിച്ചിരിക്കുന്നതെന്നാണ് അഭ്യൂഹങ്ങള്‍.

Image result for sunny

3.25 കോടിയാണ് സണ്ണി ചോദിച്ചിരിക്കുന്ന പ്രതിഫലം.

18ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രാജകുമാരിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സണ്ണിയുടെ സിനിമ ഒരുങ്ങുന്നതെന്നാണ് വിവരം. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിലെ കഥാപാത്രത്തിനായി സണ്ണി ലിയോണ്‍ പരിശീലനം തുടങ്ങിക്കഴിഞ്ഞു. കുതിര സവാരിയും വാള്‍ പയറ്റും ഉള്‍പ്പെടെയുളളവ പരിശീലിക്കുന്നുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി തുടങ്ങി നാലു ഭാഷകളിലായാണ് 2018 ഫെബ്രുവരിയിലായിക്കും സണ്ണിയുടെ ചിത്രം റിലീസ് ചെയ്യുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top