×

മാസ്റ്റര്‍ പീസ് ‘ എന്ന സിനിമയില്‍ ശ്രദ്ദേയമായ വേഷം അവതരിപ്പിച്ച് ;സന്തോഷ് പണ്ഡിറ്റ്

സിനിമകള്‍ സംവിധാനം ചെയ്ത് അഭിനയിച്ചതിന്റെ പേരില്‍ ഏറെ പഴികേട്ട താരമാണ് സന്തോഷ് പണ്ഡിറ്റ്. പ്രശസ്തിക്കായി തരംതാഴന്ന സിനിമകള്‍ നിര്‍മ്മിച്ച്‌ സ്വയം കോമാളിയാകുന്നു എന്നുവരെ സന്തോഷിനെ കുറിച്ച്‌ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി ഉടന്‍ റിലീസിങ്ങിനൊരുങ്ങുന്ന ‘മാസ്റ്റര്‍ പീസ് ‘ എന്ന സിനിമയില്‍ ശ്രദ്ദേയമായ വേഷം അവതരിപ്പിച്ചിരിക്കുന്നത് സന്തോഷ് പണ്ഡിറ്റാണ്.

ചിത്രത്തിലെ മറ്റൊരു പ്രധാന താരമാണ്   ഉണ്ണിമുകുന്ദന്‍ . ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷമാണ് ഉണ്ണിമുകുന്ദന്.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കോളേജ് അദ്ധ്യാപകനായാണ് മമ്മൂട്ടി എത്തുക. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും ഇതിനോടകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ക്രിസ്മസ് റിലീസായി മാസ്റ്റര്‍ പീസ് തീയേറ്ററുകളിലെത്തും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top