×

ഫഹദും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്നു

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അവര്‍ ഒന്നിക്കുന്നു എന്നത് സത്യമാണ് പക്ഷെ ഇത്തവണ സംവിധായകനും നടനുമായിട്ടല്ല. പകരം നിര്‍മ്മാതാവും നടനും എന്ന നിലയിലാണ്.

മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്ബളങ്ങി നൈറ്റ്സ് നിര്‍മ്മിക്കുന്നത് ദിലീഷ് പോത്തനും ഫഹദും ശ്യാം പുഷ്ക്കറും ചേര്‍ന്നാണ്. ശ്യാം പുഷ്ക്കറാണ് തിരക്കഥ ഒരുക്കുന്നത്. കുമ്ബളങ്ങി നൈറ്റ്സ് സംവിധാനം ചെയ്യുന്നത് ദിലീഷ് പോത്തനാണെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഈ വാര്‍ത്ത ദിലീഷ് തന്നെ നിഷേധിച്ചിട്ടുണ്ട്.

ദിലീഷ് പോത്തന്റെ അസോസിയേറ്റ് ഡയറകേ്ടഴ്സില്‍ ഒരാളായിരുന്നു മധു സി നാരായണന്‍. ശ്യാമിന്റെ തിരക്കഥയിലുള്ള വിശ്വാസമാണ് ഇപ്പോള്‍ ഈ ചിത്രത്തിനായി പണം മുടക്കുന്നതിന് ദിലീഷിനെയും ഫഹദിനെയും പ്രേരിപ്പിച്ചിരിക്കുന്നത്.

ദിലീഷ് പോത്തനും ഫഹദും ഇതിന് മുന്‍പ് ഒന്നിച്ച രണ്ടു ചിത്രങ്ങളും സാമ്ബത്തിക വിജയങ്ങളായിരുന്നു. മികച്ച നിരൂപക പ്രശംസയും ലഭിച്ച ചിത്രങ്ങളായിരുന്നു അവ രണ്ടും.
അതേസമയം തന്റെ അടുത്ത സംവിധാന സംരംഭത്തിനായുള്ള വിഷയത്തിനായി തേടിക്കൊണ്ടിരിക്കുകയാണെന്നും ഇതുവരെ ഒന്നും ശരിയായിട്ടില്ലെന്നുമാണ് ഇതേക്കുറിച്ചുള്ള ദിലീഷിന്റെ പ്രതികരണം

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top