×

പ്രിയനന്ദനന്റെ പാതിര കാലം ജനുവരിയില്‍ തീയേറ്ററുകളില്‍

പ്രശസ്ത ചലച്ചിത്രകാരന്‍ പ്രിയനന്ദനന്റെ പുതിയ സിനിമ പാതിര കാലം 2018 ജനുവരിയില്‍ തീയേറ്ററുകളില്‍ എത്തുന്നു.

ജനുവരി 5,6,7 തീയതികളില്‍ എറണാകുളം സരിത തീയേറ്ററില്‍ രാവിലെ 9 മണിക്ക് ചിത്രം പ്രദര്‍ശിപ്പിക്കും.

കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ജയ്പൂര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഗോവ സെറന്റിപ്പിറ്റി ആര്‍ട്ട്സ് ഫെസ്റ്റിവല്‍, പൂനെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ മല്‍സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പാതിര കാലം എറണാകുളത്ത് സമാന്തര പ്രദര്‍ശനമാണ് നടത്തുന്നത് .

കൊച്ചിയിലെ സെന്റര്‍ ഫോര്‍ കണ്ടമ്ബററി ആര്‍ട്ട്, മെട്രോ ഫിലിം സൊസൈറ്റി, കൊച്ചിന്‍ ഫിലിം സൊസൈറ്റി, ചാവറ മൂവി സര്‍ക്കിള്‍, സി എ സി ഫ്രൈഡേ സിനിമ, പേഗന്‍ ഫൗണ്ടേഷന്‍, എറണാകുളം പബ്ളിക് ലൈബ്രറി ഫിലിം ക്ലബ്, ആലുവ ജനചിത്ര ഫിലിം സൊസൈറ്റി, എം – സോണ്‍, അതിഥി സ്കൂള്‍ ഓഫ് പെര്‍ഫോമന്‍സ് എന്നീ സംഘടനകള്‍ സംയുക്തമായാണ് ചിത്രത്തിന്റെ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top