×

പ്രതികരണങ്ങളുടെ പ്രതിഫലനങ്ങളെക്കുറിച്ച് ആലോചിക്കാറില്ല; വിമര്‍ശനങ്ങള്‍ സ്വാഭാവികം മാത്രം: മോഹന്‍ലാല്‍

സത്യസന്ധതയോടും ആത്മാര്‍ത്ഥതയോടും കൂടിയാണു താന്‍ ഓരോ വിഷയത്തിലും പ്രതികരിക്കാറുള്ളതെന്നു മോഹന്‍ലാല്‍. പ്രതികരണങ്ങളുടെ പ്രതിഫലനങ്ങളെക്കുറിച്ച് ആലോചിക്കാറില്ല. ബ്ലോഗുകള്‍ വഴി ജനങ്ങളുമായി സംവദിക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷേ വിമര്‍ശനങ്ങളും നിരൂപണങ്ങളും തന്നെ തളര്‍ത്താറില്ല.

പ്രശംസകളും വിമര്‍ശനങ്ങളും ഒരുപോലെയാണ് തന്നെ ബാധിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന്റെ ‘ന്യൂസ് മേക്കര്‍ 2016’ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങികൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം. സംവിധായകരായ ജോഷി, ഫാസില്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് ന്യൂസ് മേക്കര്‍ 2016 ആയി മോഹന്‍ലാലിനെ തിരഞ്ഞെടുത്തത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top