×

പാര്‍വ്വതിക്ക് മറുപടിയുമായി സംവിധായകന്‍ നിധിന്‍ രഞ്ജി പണിക്കര്‍.

സിനമകളിലൂടെ മോശം സന്ദേശം പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞ് കസബ സിനിമയേയും നായകന്‍ മമ്മൂട്ടിയെയും വിമര്‍ശിച്ച നടി പാര്‍വ്വതിക്ക് മറുപടിയുമായി സംവിധായകന്‍ നിധിന്‍ രഞ്ജി പണിക്കര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഒരു വര്‍ഷം മുന്‍പിറങ്ങിയ ചിത്രത്തെ ഇപ്പോള്‍ വലിച്ചിഴയ്ക്കുന്നതിനു പിന്നിലെ പാര്‍വ്വതിയുടെ ഉദ്ദ്യേശത്തെക്കുറിച്ച്‌ നിധിന്‍ പറഞ്ഞത്.

‘ഒരു വര്‍ഷം മുന്‍പ് ഇറങ്ങിയ സിനിമയെ കുറിച്ച്‌ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ഇത് വന്‍മരം പിടിച്ചുകുലുക്കി കൂടുതല്‍ പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രമാണെന്ന് ആളുകള്‍ക്ക് അറിയാം. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഞാനില്ല. പ്രതികരണം അര്‍ഹിക്കുന്ന നിലവാരം നടിയുടെ പരാമര്‍ശത്തിന് ഇല്ലെന്ന് ഒരു വലിയ വിഭാഗത്തെപോലെ ഞാനും കരുതുന്നു. പിന്നെ ഈ നടി പ്രതികരണം അര്‍ഹിക്കുന്ന ഒരു വ്യക്തിത്വമാണെന്ന് എനിക്ക് തോന്നിയിട്ടില്ല’. തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ര്ട ചലച്ചിത്ര മേളയോട് അനുബന്ധിച്ചു നടന്ന ഓപ്പണ്‍ ഫോറത്തിലായിരുന്നു പാര്‍വതി ചിത്രത്തിനെതിരേയും മെഗാ താരത്തിനെതിരേയും രൂക്ഷമായ അഭിപ്രായ പ്രകടനവുമായി രംഗത്തുവന്നത്.

ഇതോടെ സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കിടയിലും പാര്‍വതിക്കെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ആദ്യം സിനിമയുടെ പേരെടുത്തു പറയാതെയും, പിന്നീട് നടി ഗീതു മോഹന്‍ദാസിന്റെ നിര്‍ദ്ദേശപ്രകാരം പേരെടുത്തു പറഞ്ഞുമായിരുന്നു താരത്തിന്റെ വിമര്‍ശനം. വിമര്‍ശനം ശക്തമായതോടെ പാര്‍വതി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും വിമര്‍ശനമുയര്‍ത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top