×

നിവിന്‍ ചിത്രം റിച്ചിയെ വിമര്‍ശിച്ച രൂപേഷ് പീതാംബരനെതിരെ പരാതി

കൊച്ചി: നിവിന്‍ പോളി ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം റിച്ചിയെ വിമര്‍ശിച്ച്‌ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിന് നടനും സംവിധായകനുമായ രൂപേഷ് പീതാംബരനെതിരെ പരാതി. ചിത്രത്തിന്റെ നിര്‍മാതാക്കളായ ആനന്ദ് കുമാറും വിനോദ് ഷൊര്‍ണൂരുമാണ് ഫോര്‍ യെസ് കമ്ബനിയുടെ പേരില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതി നല്‍കിയത്.

രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ചെയ്ത ‘ഉളിദവരു കണ്ടതെ’ എന്ന കന്നട ചിത്രത്തിന്റെ റീമേയ്ക്ക് ആയിരുന്നു റിച്ചി. എന്നാല്‍ ഒരു മാസ്റ്റര്‍പീസ് ചിത്രത്തെ വെറും പീസാക്കി കളഞ്ഞു എന്നാണ് റിച്ചിക്കെതിരെ രൂപേഷ് ഉയര്‍ത്തിയ ആരോപണം.

എന്നാല്‍ ചിത്രത്തിനെതിരെ പോസ്റ്റ് ഇട്ടതിന് പിന്നാലെ നിവിന്‍ ഫാന്‍സില്‍ നിന്നും കടുത്ത സെെബര്‍ ആക്രമണമാണ് രൂപേഷ് നേരിട്ടത്. ഫാന്‍സിന്റെ തെറിവിളി ഏറിയതോടെ താന്‍ റിച്ചിയെ വിമര്‍ശിക്കുകയല്ല ചെയ്തത് അതിന്റെ ഒര്‍ജിനലായ ഉളിദവരു കണ്ടതെയെ പ്രശംസിക്കുക മാത്രമാണ് ചെയ്തതെന്ന് നിവിന്‍ പോളി തന്നെ ആരാധകരെ പറഞ്ഞ് മനസിലാക്കൂ എന്ന അഭ്യര്‍ത്ഥനയുമായി രൂപേഷ് രംഗത്തെത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top