×

നിത്യാ മേനോനും കാജല്‍ അഗര്‍വാളും പ്രധാന വേഷത്തിലെത്തുന്ന ചിത്രം നിര്‍മ്മിക്കാനൊരുങ്ങി തെലുങ്ക് താരം നാനി.

ആവേ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശാന്ത് വര്‍മ്മയാണ്.

നാനിയെ കൂടാതെ പ്രശാന്തി തിപിറേനിയും ആവെയുടെ മറ്റൊരു നിര്‍മ്മാതാതാവാണ്.

രവി തേജയും റെജീന കസാന്ദ്രയുമാണ് ആവേയില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

യുവത്വത്തിന്റെ കഥ പറയുന്ന ചിത്രം അടുത്ത വര്‍ഷമായിരിക്കും തിയേറ്ററുകളിലെത്തുന്നത്.

പ്രേമം, എക്സ്പ്രസ് രാജ , കാര്‍ത്തികേയ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ കാര്‍ത്തിക് ഘട്ടമാനേനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top