×

ദേഹാസ്വാസ്ഥ്യം: നടി ചാര്‍മിളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍: ഷൂട്ടിംഗിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടി ചാര്‍മിളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകീട്ട് ചാലക്കുടി വാളൂരിലെ ലൊക്കേഷനില്‍ വച്ചാണ് ചാര്‍മിളയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ചാര്‍മിളയെ കൊരട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം രാത്രിയോടെയാണ് ചാര്‍മിള ആശുപത്രിയില്‍ നിന്നും മടങ്ങിയത്. നിതീഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ഒരു പത്താം ക്ലാസിലെ പ്രണയം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.

പ്രശസ്ത തെന്നിന്ത്യന്‍ നടിയായ ചാര്‍മിള 1991ല്‍ മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ധനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇതിനു പിന്നാലെ നാല്‍പ്പതോളം മലയാള സിനിമകളിലും ചാര്‍മിള അഭിനയിച്ചു.

Related image
ഇടയ്ക്ക് മലയാള സിനിമയില്‍ നിന്നും വിട്ടുനിന്ന ചാര്‍മിള അടുത്തിടെയാണ് വീണ്ടും സജീവമായത്. അതിനിടെ ചില വിവാദ വെളിപ്പെടുത്തലുകളിലൂടെയും ചാര്‍മിള വാര്‍ത്തകളിലിടം നേടി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top