×

“താനാ സേര്‍ന്ത കൂട്ട”ത്തിലെ ടൈറ്റില്‍ ട്രാക്ക് വീഡിയോ സോങ്ങിന്റെ ടീസര്‍ പുറത്തെത്തി.

സൂര്യ നായകനാകുന്ന പുതിയ ചിത്രം “താനാ സേര്‍ന്ത കൂട്ട”ത്തിലെ ടൈറ്റില്‍ ട്രാക്ക് വീഡിയോ സോങ്ങിന്റെ ടീസര്‍ പുറത്തെത്തി. നാനും റൗഡി താന്‍, പോടാ പോടീ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ വിഗ്നേഷ് ശിവന്‍ ആണ് സംവിധാനം‍ നിര്‍വഹിക്കുന്നത്.

കീര്‍ത്തി സുരേഷാണ് നായിക. രമ്യാകൃഷ്ണന്‍, നന്ദ, സെന്തില്‍, ആര്‍.ജെ. ബാലാജി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

അനിരുദ്ധ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ കെ.ഇ. ജ്ഞാനവേലാണ് “താനാ സേര്‍ന്ത കൂട്ടം’ നിര്‍മിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കോമേഡിയന്‍ സെന്തില്‍ മടങ്ങി വരവ് നടത്തുന്ന ചിത്രം കൂടിയാണിത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top