×

ഒടിയന്‍ ഫസ്റ്റ്ലുക്ക് ടീസറെത്തി

മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ‘ഒടിയനു’വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഥാപാത്രങ്ങള്‍ക്കായി നൃത്തവും, അയോധന കലകളും അഭ്യസിച്ചിട്ടുള്ള മോഹന്‍ലാല്‍ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു സിനിമയ്ക്കു വേണ്ടി ശാരീരികമായി ഇത്രയേറെ തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ഒടിയന്‍ മാണിക്യന്റെ ചെറുപ്പകാലം അവതരിപ്പിക്കാന്‍ മെലിഞ്ഞ് പുതിയ ലുക്കിലാകും മോഹന്‍ലാല്‍ എത്തുന്നത്. ഇപ്പോള്‍ പുത്തന്‍ ലുക്കില്‍ ഒടിയന്റെ ഫസ്റ്റ്ലുക്ക് ടീസര്‍ എത്തി കഴിഞ്ഞു. ഒടിയന്‍ മാണിക്യനെ ഉടനെ കാണാമെന്ന സൂചന ടീസറിലൂടെ നല്‍കി കഴിഞ്ഞു.

ഫ്രാന്‍സില്‍ നിന്ന് 25 പേരുടെ പ്രത്യേക സംഘമെത്തിയാണ് മോഹന്‍ലാലിനെ പുതിയ രൂപത്തിലേയ്ക്ക് മാറ്റുന്നത്. ഒടിയന്റെ യൗവ്വനകാലം ഷൂട്ടിങ് ആരംഭിച്ചു എന്നാണ് സൂചന. പുതിയ രൂപമെന്ന തരത്തില്‍ ഫോട്ടോകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇതൊന്നും അണിയറ പ്രവര്‍ത്തകര്‍ ശരി വെച്ചിട്ടില്ല.

ദേശീയ പുരസ്ക്കാര ജേതാവ് ഹരികൃഷ്ണന്‍ തിരക്കഥ എഴുതി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി പീറ്റര്‍ ഹെയ്നാണ് ഒരുക്കുന്നത്. മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ ആക്ഷന്‍ ഒരുക്കിയതും പീറ്റര്‍ ഹെയ്നായിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക എങ്കിലും ഹൈപ്പ് മുഴുവന്‍ മോഹന്‍ലാല്‍ കഥാപാത്രത്തിനാണ്. ഷാജി കുമാറാണ് ഒടിയന്റെ ഛായാഗ്രാഹകന്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണമിടുന്നത് എം. ജയചന്ദ്രനാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top