×

ഈട ജനുവരി 5-ന് തീയേറ്ററുകളിൽ എത്തും

ഷെയ്ന്‍ നിഗവും നിമിഷ സജയനും ക്രേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ഈട ജനുവരി 5-ന് റിലീസ് ചെയ്യും. ബി. അജിത്കുമാറാണ് ചിത്രത്തിന് രചനയും സംവിധാനവും നിര്‍വ്വഹിച്ചത്.

എം.ബി.എ കഴിഞ്ഞു മൈസൂരിലെ ഒരു ഇന്‍ഷുറന്‍സ് കമ്ബനിയില്‍ അസിസ്റ്റന്‍റ് മാനേജര്‍ ആയി ജോലി ചെയ്യുന്ന ആനന്ദിന്റെയും യാദൃശ്ചികമായി പരിചയപ്പെട്ട ഐശ്വര്യയുടെയും പ്രണയത്തെ ഉത്തര മലബാറിന്‍റെ പശ്ചാത്തലത്തില്‍ ആവിഷ്കരിച്ചിരിക്കുകയാണ് സിനിമ.

തീവ്രമായ ഒരു പ്രണയകഥ പറയുന്ന ‘ഈട’, പ്രണയചിത്രങ്ങളെ എന്നും ആഘോഷിച്ചിട്ടുള്ള എല്‍.ജെ ഫിലിംസിന്‍റെ പുതുവര്‍ഷ സമ്മാനമായിരിക്കും. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുള്ള ചിത്രസംയോജകനായ ബി. അജിത്കുമാറിന്‍റെ ആദ്യസംവിധാന സംരംഭമായ ഇവരെ കൂടാതെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭി ലക്ഷ്മി, അലന്‍സിയര്‍, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, രാജേഷ് ശര്‍മ്മ, സുധി കോപ്പ, ബാബു അന്നൂര്‍, ഷെല്ലി കിഷോര്‍, വിജയന്‍ കാരന്തൂര്‍, ‘പറവ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സുനിത തുടങ്ങി മികച്ച അഭിനേതാക്കളു​െട നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്​. ഡെല്‍റ്റ സ്​റ്റുഡിയോക്കു വേണ്ടി ശര്‍മിള രാജ നിര്‍മ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് കളക്ടീവ് ഫേസ് വണ്‍ ആണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top