×

ഇനി പത്മാവത്;  26 മാറ്റങ്ങള്‍ .. ചരിത്രമല്ലെന്ന് രണ്ടുവട്ടം എഴുതിക്കാണിക്കണം, 

 കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് പ്രഖ്യാപിച്ചിരുന്നു. അതേസമയം, താരങ്ങളായ കമൽ ഹാസൻ, പ്രകാശ്‌രാജ്, ഖുശ്ബു, പ്രിയാമണി തുടങ്ങിയവര്‍ ദീപികയ്ക്കു പിന്തുണ പ്രഖ്യാപിച്ചും രംഗത്തെത്തിയത് ചിത്രത്തിന് പിന്തുണ വർധിപ്പിച്ചു.

വിവാദങ്ങള്‍ക്കും ഭീഷണികള്‍ക്കും ഒടുവില്‍ പത്മാവതി സിനിമ ഉപാധികളോടെ പ്രദര്‍ശിപ്പിക്കാന്‍ സിബിഎഫ്സി അനുമതി. സിനിമയുടെ പേര് പത്മാവത് എന്നാക്കണമെന്ന് വിദഗ്ധ സമിതി ആവിശ്യപ്പെട്ടു. സതി ആചാരം ഉള്‍പ്പെടെയുള്ള വിവാദ സീനുകള്‍ കുറയ്ക്കണം. ചിത്രത്തിന് ചരിത്രവുമായി ബന്ധമില്ലെന്ന് രണ്ടു തവണ എഴുതിക്കാണിക്കണം തുടങ്ങി 26 നിർദേശങ്ങളാണ് സിബിഎഫ്സി മുന്നോട്ടുവച്ചത്. അതേസമയം നിര്‍ദേശങ്ങള്‍ എല്ലാം തന്നെ പാലിക്കുമെന്ന് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി പറഞ്ഞു.

 

സഞ്ജയ് ലീല ബന്‍സാലിയുടെ ബോളിവുഡ് ബ്രഹ്്മാണ്ഡചിത്രം പത്്മാവതിയുടെ റിലീസിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ശക്തമാക്കിയിരുന്നു. ‘പത്മാവതി’യുടെ പ്രദർശനം മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവയ്ക്കു പിന്നാലെ ഗുജറാത്തിലും നിരോധിക്കുകയും ചെയ്തു. ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ ചിത്രത്തിലെ  അഭിനേതാക്കൾക്കെതിരെ
ഭീഷണികളുമായി രംഗത്തെത്തുകയും ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top