×

ആരാധകരെ അത്ഭുതപ്പെടുത്തി മോഹൻലാൽ ;ഒടിയൻ ലുക്കിൽ നേരിട്ട്

പ്രേഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍സ്റ്റാര്‍ ചിത്രം ഒടിയനിലെ മോഹന്‍ലാലിന്റെ പുതിയ രൂപം ആരാധകരെ അത്ഭുതപ്പെടുത്തുന്നതാണ്.

ഈ അത്ഭുത രൂപമാറ്റം ഒടിയന്റെ ട്രെയിലറില്‍ കൂടി മാത്രം കണ്ട ആരാധകരുടെ മുന്നിലേയ്ക്ക് താരം എത്തിയിരിക്കുകയാണ്.

നിരവധി വിമര്‍ശനങ്ങളും താരത്തിന്റെ പുതിയ മാറ്റത്തിന് നേരിടേണ്ടി വന്നിരുന്നു.

എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കുള്ള ചുട്ട മറുപടി തന്നെയാണ് കൊച്ചിയിലെ പൊതു ചടങ്ങിലെത്തിയ ചെറുപ്പക്കാരനായ താരത്തിന്റെ രൂപം.

ഇടപ്പള്ളിയില്‍ ഒരു മൊബൈല്‍ ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് സൂപ്പര്‍സ്റ്റാര്‍ എത്തിയത്.

ആരവങ്ങള്‍ക്കു നടുവിലൂടെയെത്തിയ മോഹന്‍ലാല്‍ എന്ന നടന വിസ്മയം കൊച്ചിയെ ഞെട്ടിപ്പിച്ചു.

നീല ടീഷര്‍ട്ടും ഷെയ്ഡ് ഗ്ലാസും അണിഞ്ഞ് ആരാധകര്‍ക്ക് നടുവിലേയ്ക്ക് ചെറുപ്പക്കാരനായി ലാല്‍ എത്തിയപ്പോള്‍ ആരാധകര്‍ക്ക് അത് ഇരട്ടി മധുരം തന്നെയായിരുന്നു.

ശരീരഭാരം കുറച്ചും മീശയില്ലാതെയും എത്തിയ മോഹന്‍ലാലിനെ കാണാന്‍ വലിയ ജനക്കൂട്ടമാണ് രാവിലെ മുതല്‍ ഇടപ്പള്ളി ഷോറൂമിന് മുന്നില്‍ തടിച്ചു കൂടിയത്. രഞ്ജിനി ഹരിദാസായിരുന്നു പരിപാടി ഹോസ്റ്റ് ചെയ്തത്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനിലെ, മാണിക്യന്‍ എന്ന കഥാപാത്രത്തിനു വേണ്ടി 18 കിലോയോളം ശരീരഭാരമാണ് മോഹന്‍ലാല്‍ കുറച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top