×

പുലിമുരുകന്‍ ഓസ്കാര്‍ പട്ടികയില്‍;ജനുവരി 23ന് ഓസ്കാര്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കും.

ലൊസാഞ്ചല്‍സ്: മലയാള സിനിമയില്‍ ആദ്യമായി നൂറു കോടി €ബ്ബിലെത്തിയ പുലിമുരുകന്‍ മറ്റൊരു ചരിത്ര നേടത്തിനരികെ. പുലിമുരുകന്‍ ഓസ്കാര്‍ പട്ടികയില്‍ ഇടം നേടിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുലിമുരുകനിലെ രണ്ടു പാട്ടുകളാണ് ഓസ്കാര്‍ പട്ടികയില്‍ ഇടം നേടിയത്. ഇന്ത്യയില്‍ നിന്ന് പുലിമുരുകന് മാത്രമാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. സംവിധായകന്‍ ഗോപി സുന്ദറിന്റെ കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടിയാവുകയാണ് ഈ അംഗീകാരം.

2017ലെ ഒറിജിനല്‍ സോങ് വിഭാഗത്തില്‍ പരിഗണിക്കുന്ന ലോകമെമ്ബാടുമുള്ള 70 സിനിമകളുടെ പട്ടികയാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് പുറത്തു വിട്ടത്. ‘കാടണിയും കാല്‍ചിലമ്ബേ’, ‘മാനത്തേ മാരികുറുമ്ബേ’ എന്നീ രണ്ടു ഗാനങ്ങളാണ് പട്ടികയില്‍ ഇടം നേടിയത്. അഞ്ചു ഗാനങ്ങള്‍ അവസാന റൗണ്ടിലേയ്ക്കായി തിരഞ്ഞെടുക്കും. ജനുവരി 23ന് ഓസ്കാര്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കും.

ഡന്‍കിര്‍ക്, ജസ്റ്റിസ് ലീഗ്, കോക്കോ, ഫേറ്റ് ഓഫ് ദ ഫ്യൂരിയസ്, വണ്ടര്‍ വുമന്‍ എന്നിവയാണ് പട്ടികയിലെ മറ്റു പ്രമുഖ സിനിമകള്‍. ഇന്ത്യയില്‍ നിന്ന് മറ്റ് ചിത്രങ്ങളൊന്നും ഇത്തവണ പട്ടികയിലില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top